city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

First Indian Medalist | റാശിദ് അൻവർ; കോമൺവെൽത് ഗെയിംസിലെ ആദ്യ ഇൻഡ്യൻ മെഡൽ ജേതാവ്; ഗുസ്തിയിലെ അഭിമാന താരത്തെ അറിയാം

ന്യൂഡെൽഹി: (www.kasargodvartha.com) കോമൺവെൽത് ഗെയിംസ് (Commonwealth Games) ജൂലൈ 28 മുതൽ ബർമിംഗ്ഹാമിൽ ആരംഭിക്കുന്നു. 1934ലാണ് ഇൻഡ്യ ആദ്യമായി ഈ ഗെയിംസിൽ പങ്കെടുത്തത്. അതേ വർഷം തന്നെ ഇൻഡ്യ അകൗണ്ടും തുറന്നു. 1930 ലാണ് കോമൺവെൽത് ഗെയിംസ് ആരംഭിച്ചത്. അക്കാലത്ത് ബ്രിടീഷ് എംപയർ ഗെയിംസ് എന്നാണ് അറിയപ്പെട്ടിരുന്നത്. കാനഡയിലെ ഒന്റാറിയോയിൽ ആദ്യമായി നടന്ന മത്സരത്തിൽ ഇൻഡ്യ പങ്കെടുത്തില്ല. രണ്ടാം ബ്രിടീഷ് എംപയർ ഗെയിംസ് ലൻഡനിൽ നടന്നു. ഇൻഡ്യയും ഇതിൽ പങ്കെടുത്തതോടെ രാജ്യത്തിന് ആദ്യ മെഡലും ലഭിച്ചു. ഗുസ്തി താരം റാശിദ് അൻവറാണ് മെഡൽ നേടിയത്.
  
First Indian Medalist | റാശിദ് അൻവർ; കോമൺവെൽത് ഗെയിംസിലെ ആദ്യ ഇൻഡ്യൻ മെഡൽ ജേതാവ്; ഗുസ്തിയിലെ അഭിമാന താരത്തെ അറിയാം



ആരാണ് റാശിദ് അൻവർ?

1910 ഏപ്രിൽ 12നാണ് റാശിദ് അൻവർ ജനിച്ചത്. ആദ്യം ഇൻഡ്യൻ റെയിൽവേയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ലക്നൗവിലായിരുന്നു താമസം. അദ്ദേഹത്തിന്റെ റെസ്‌ലിംഗ് റെകോർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ ദേശീയ ചാംപ്യനായി എട്ട് തവണയിലധികം തെരഞ്ഞെടുക്കപ്പെട്ടതായി പറയുന്നു.

1936ലെ ബെർലിൻ ഒളിംപിക്സിലും അദ്ദേഹം പങ്കെടുത്തു. എന്നാൽ രണ്ടാം റൗൻഡിൽ പരാജയം നേരിടേണ്ടി വന്നു. ഇതുകൂടാതെ നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകളിലും റാശിദ് പങ്കെടുത്തു. അന്നത്തെ പ്രമുഖ ഗുസ്തിക്കാരായ നോർമൻ മോറെൽ, ബില്ലി റിലേ എന്നിവരെയും അദ്ദേഹം പരാജയപ്പെടുത്തിയിട്ടുണ്ട്.

1940ലെ ഒളിംപിക്സിൽ മെഡൽ സാധ്യതയുള്ള ശക്തമായ മത്സരാർത്ഥിയായി റാശിദ് അൻവർ കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും രണ്ടാം ലോക മഹായുദ്ധം കാരണം അത് നടന്നില്ല. ഈ യുദ്ധത്തിൽ ആംബുലൻസ് ഡ്രൈവറായിരുന്നു അദ്ദേഹം. 1957-ൽ വീണ്ടും ഗുസ്തിയിലേക്ക് മടങ്ങി. 1959-ൽ ഹാൻസ് സ്ട്രൈഗറെ പരാജയപ്പെടുത്തി. 1973ൽ ലൻഡനിൽ വച്ചാണ് റാശിദ് അൻവർ മരിച്ചത്.


ഗുസ്തിയിലെ മെഡലുകൾ

ഇതുവരെ കോമൺവെൽത് ഗെയിംസിൽ ഇൻഡ്യ ആകെ 102 മെഡലുകളാണ് ഗുസ്തിയിൽ നേടിയത്. 43 സ്വർണവും 37 വെള്ളിയും 22 വെങ്കലവുമാണുള്ളത്.

Keywords:  New Delhi, India, News, Top-Headlines, Commonwealth-Games, Games, Sports, Award, Rashid Anwar First Indian Medalist At Commonwealth Games.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia