രഞ്ജി ട്രോഫി: കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത് കാസര്‍കോട്ടെ അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ ഇന്നിംങ്സ്
Dec 2, 2016, 12:00 IST
കട്ടക്: (www.kasargodvartha.com 02/12/2016) രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ത്രിപുരയ്ക്കെതിരെ കേരളത്തിന് ഏഴ് വിക്കറ്റ് ജയം. ആദ്യ ഇന്നിംങ്സില്‍ 40 ഉം, രണ്ടാം ഇന്നിംങ്സില്‍ 99 റണ്‍സും നേടിയ കാസര്‍കോട്ടെ അസ്ഹറുദ്ദീനാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്.
ഒന്നാം ഇന്നിംങ്സില്‍ 213 റണ്‍സ് നേടിയ ത്രിപുര കേരളത്തെ 193ല്‍ എറിഞ്ഞിട്ടു. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ ത്രിപുര 162ന് പുറത്തായതോടെ 193 എന്ന വിജയലക്ഷ്യമായിരുന്നു കേരളത്തിന് മുന്നില്‍. അസ്ഹറുദ്ദീന്റെ ബാറ്റിംഗ് മികവിന് മുന്നില്‍ ഗോവയ്ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇരു ഇന്നിംങ്്സുകളിലും കേരളത്തിന്റെ രക്ഷകനായ അസ്ഹറുദ്ദീനാണ് കളിയിലെ താരം.
രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി ഭവിന് ജെ തക്കര്‍ 47റണ്‍സ് നേടി. 125 പന്തുകളിലായിരുന്നു അസ്ഹറുദ്ദീന് 99 റണ്‍സ് നേടിയത്. രണ്ട് ഇന്നിംങ്സുകളിലായി 22 ബൗണ്ടറികള്‍ അടിച്ചുകൂട്ടി. സമീപ കാലത്തെ മികച്ച പ്രകടനമാണ് അസ്ഹറുദ്ദീന് രഞ്ജി ടീമിലേക്ക് വഴിയൊരുക്കിയത്.
Keywords : Cricket Tournament, Sports, Thalangara, Kasaragod, Azharudheen, Ranji Trophy, Ranji cricket trophy Kerala won against Tripura.