കായിക താരങ്ങള്‍ക്കുള്ള റെയില്‍വേ കണ്‍സഷന്‍ പുനഃസ്ഥാപിക്കണം: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍
Sep 25, 2015, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 25/09/2015) കായിക താരങ്ങള്‍ക്കുള്ള റെയില്‍വേ കണ്‍സഷന്‍ മംഗളൂരു റെയില്‍വേ സ്‌റ്റേഷനില്‍ പുനഃസ്ഥാപിക്കണമെന്ന് കാസര്‍കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ പാലക്കാട് ഡിവിഷണല്‍ മാനേജറുടെ കാര്യാലയമാണ് കണ്‍സഷന്‍ അനുവദിക്കുന്നത്.
കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ കായിക താരങ്ങള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മംഗളൂരു സ്‌റ്റേഷനില്‍ ജീവനക്കാരുടെ കുറവ് മൂലമാണ് 10 വര്‍ഷം മുമ്പ് ഇത് പാലക്കാട്ടേക്ക് മാറ്റിയത്.
ജില്ലാ ലീഗ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നവംബര്‍ അവസാന വാരം നടത്തുവാന്‍ യോഗം തീരുമാനിച്ചു. ജില്ലാ ഇന്റര്‍ സ്‌കൂള്‍ മത്സരം ഒക്ടോബര്‍ ആദ്യം തുടങ്ങും. പ്രസിഡണ്ട് പി.സി ആസിഫ് അധ്യക്ഷത വഹിച്ചു. വി.പി.പി അബ്ദുര്‍ റഹ് മാന്‍, ടി.വി ബാലകൃഷ്ണന്‍, പി. അബ്ദുല്‍ ലത്വീഫ്, ടി.പി ഗോവിന്ദന്‍, കെ.എം ഹാരിസ്, കെ. ചിത്രരാജ്, കെ.എം സിദ്ദീഖ്, ഇ. ബാലന്‍ നമ്പ്യാര്‍, സി. ദാവൂദ് പ്രസംഗിച്ചു. കെ. കുമാരന്‍ സ്വാഗതവും ടി.പി അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Sports, Football, Meeting, Railway, Mangaluru Railway station.