പി ടി ഉഷ ടീച്ചര്‍ക്ക് യൂത്ത് ലീഗിന്റെ സ്‌നേഹോപഹാരം
Aug 2, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 02/08/2016) മികച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രവര്‍ത്തനത്തിനുളള പ്രധാനമന്ത്രിയുടെ മെഡല്‍ നേടിയ കാസര്‍കോട് ജി എച്ച് എസ് എസിലെ അധ്യാപിക പി ടി ഉഷയെ കാസര്‍കോട് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിക്ക് വേണ്ടി യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി അവാര്‍ഡ് ജേതാവിനുള്ള ഉപഹാരം സമ്മാനിച്ചു.