ചന്ദ്രഗിരി സ്കൂള്‍ മുന്‍ കായികാധ്യാപകന് പി. കണ്ണന് കുഞ്ഞിമാസ്റ്റര്‍ നിര്യാതനായി
Aug 9, 2015, 11:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 09/08/2015) മുന്‍ കായിക താരവും ചന്ദ്രഗിരി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മുന്‍ കായികാധ്യാപകനുമായിരുന്ന പി. കണ്ണന് കുഞ്ഞിമാസ്റ്റര്‍ (68) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കാസര്‍കോട് മുസ്ലീം ഹൈസ്ക്കൂള്, പരവനടുക്കം ഗവ. ഹൈസ്ക്കൂള് എന്നിവിടങ്ങളില്‍ പഠിച്ചിരുന്ന കാലത്ത് ലോങ് ജംപ്, ഹൈ ജംപ്, ട്രിപ്പിള്‍ ജംപ് എന്നീ ഇനങ്ങളില്‍ സംസ്ഥാന ചാമ്പ്യനായിരുന്നു.
തിരുവനന്തപുരം ലക്ഷ്മീഭായ് മെമ്മോറിയല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷനില്‍ നിന്നാണ് കായികാധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയത്. ഈ കാലയളവില്‍ തിരുവനന്തപുരം ജില്ലാ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു. വോളിബോള്‍, കബഡി ഇനങ്ങളിലും അദ്ദേഹം മികവു പുലര്‍ത്തിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ഇന്ത്യ- ശ്രീലങ്ക അന്താരാഷ്ട്ര വോളിബോള്‍ മത്സരം നിയന്ത്രിച്ചിരുന്നു. ബന്തടുക്ക ഗവ. ഹൈസ്ക്കൂള്, മാനന്തവാടി ഗവ. ഹൈസ്ക്കൂള് എന്നിവിടങ്ങളില്‍ കായികാധ്യാപകനായിരുന്നു. 1977 മുതല്‍ 2003 ല്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതുവരെ ചന്ദ്രഗിരി സ്കൂള്‍ കായികാധ്യാപകനായിരുന്നു.
എം.എല്‍.എമാരായ ഇ. ചന്ദ്രശേഖരന്, എന്‍.എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശ്യാമള ദേവി, ജില്ലാ പഞ്ചായത്ത് അംഗം പാദൂര്‍ കുഞ്ഞാമു ഹാജി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല, കേരള പ്രിന്റേര്‍സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡണ്ട് സിബി കൊടിയംകുന്നേല്‍, മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവര്‍ അനുശോചിച്ചു. സംസ്ക്കാര ചടങ്ങില്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
ഭാര്യ: കെ. ലളിത ( റിട്ട.ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍). മക്കള്‍: അനൂപ് കളനാട്, അജിത്. മരുമക്കള്‍: സ്മിത അനൂപ്, വിദ്യ അജിത്. പേരമക്കള്‍: പ്രാര്‍ഥന, അദ്വിന്‍.
Keywords : Melparamba, School, Sports, Teacher, Obituary, Kerala, P. Kannan Kunhi Master.
Advertisement: