Victory | കാസർകോട് നഗരസഭ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നെല്ലിക്കുന്ന് സ്കൂൾ ജേതാക്കൾ
● എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് സ്കൂൾ ആൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാർ.
● മെഡോണ സ്കൂളിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി.
● മികച്ച താരങ്ങൾക്ക് പുരസ്കാരം.
(KasargodVartha) കാസർകോട് നഗരസഭയുടെ 'സക്സസ് ഫിയസ്റ്റ' യുടെ ഭാഗമായി നടന്ന യു.പി. വിഭാഗം വിദ്യാർത്ഥികളുടെ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന് (Nellikkunnu Anvarul Uloom AUP School) ജേതാക്കളായി. വാശിയേറിയ ഫൈനലിൽ എ.യു.പി.എസ് മെഡോണയെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് നെല്ലിക്കുന്ന് വിജയികളായത്.
മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ അംഗീകരിച്ച് പുരസ്കാരങ്ങൾ നൽകി. മികച്ച താരം ഷംനാസ് (എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന്), മികച്ച ഫോർവേഡ് കാസിഫ് (എ.യു.പി.എസ് മെഡോണ), ബെസ്റ്റ് ഗോള്‍കീപ്പര്‍ അയ്മാന്‍ (എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന്), മികച്ച പ്രതിരോധ താരം സുലൈമാന്‍ (എ.യു.പി.എസ് മെഡോണ), മികച്ച മിഡ്ഫീല്‍ഡര്‍ ജിനാന്‍ (എ.യു.എ.യു.പി.എസ് നെല്ലിക്കുന്ന്), ഭാവി വാഗ്ദാനം മുഹമ്മദ് പാദാര്‍ (എ.യു.പി.എസ് മെഡോണ) എന്നിവർ അവാർഡുകൾ സ്വീകരിച്ചു.
ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച 25 താരങ്ങളെ മുനിസിപ്പൽ തല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.
ചടങ്ങ് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം ട്രോഫി വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സഹീർ ആസിഫ്, റീത്ത ആർ, ഖാലിദ് പച്ചക്കാട്, രജനി കെ, ചാമ്പ്യൻഷിപ്പ് കോർഡിനേറ്ററും കൗൺസിലറുമായ സിദ്ദീഖ് ചക്കര, അധ്യാപകർ, സ്കൂൾ പി.ടി.എ അംഗങ്ങൾ, കൗൺസിലർമാരായ അബ്ദുൽ റഹ്‌മാന്‍ ചക്കര, സൈനുദ്ദീന്‍ ടി.എസ്, സവിത, സമീറ അബ്ദുൽ റസാക്, കെ.എം. ബഷീർ, സലീം തളങ്കര തുടങ്ങിയവർ പങ്കെടുത്തു.
#Kasaragod #SuccessFiesta #Football #Championship #SchoolSports #KeralaSports #YouthFootball