നെഹ്‌റു യുവകേന്ദ്ര ജില്ലാതല ഇന്റര്‍ യൂത്ത് ക്ലബ്ബ് സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു
Feb 16, 2017, 08:38 IST
കാസര്‍കോട്: (www.kasargodvartha.com 16.02.2017) നെഹ്‌റു യുവകേന്ദ്ര ജില്ലാതല ഇന്റര്‍ യൂത്ത് ക്ലബ്ബ് സ്‌പോര്‍ട്‌സ് മീറ്റ് സമാപിച്ചു. ശിവാജി ഫ്രണ്ട്‌സ് ക്ലബ്ബ് ബംബ്രാണയുടെ മേല്‍നോട്ടത്തിലാണ് സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചത്.
ഫുട്‌ബോളില്‍ പീപ്പിള്‍സ് ക്ലബ്ബ് കാലിച്ചാനടുക്കം ജേതാക്കളായി. വിവേകാനന്ദ ചെറുകാനം രണ്ടാം സ്ഥാനം നേടി. വോളിബോളില്‍ നാഷണല്‍ ബിര്‍മിനടുക്ക ഒന്നാം സ്ഥാനവും ആലത്തടി ഭാവന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഗോള്‍ഡന്‍ സ്റ്റാര്‍ കരിപ്പോടി, പീപ്പിള്‍സ് ക്ലബ്ബ് കാലിച്ചാനടുക്കം എന്നിവര്‍ ഷട്ടിലില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ലോക്‌നാഥ് ഷെട്ടി വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. കുമ്പള എസ് ഐ മെല്‍വിന്‍ ജോസ് മുഖ്യാതിഥിയായി. ക്ലബ്ബ് പ്രസിഡന്റ് എം മഹേന്ദ്ര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നെഹ്‌റു യുവകേന്ദ്ര ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ എം വൈശാഖ്. ജുബൈര്‍, കെ ചന്ദ്രഹാസ ബിനീഷ്, അശ്വിന്‍ രാജ്, ശ്യാംലാല്‍ എന്നിവര്‍ സംസാരിച്ചു.
ക്ലസ്റ്റര്‍ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ ടീമുകളാണ് ജില്ലാ മല്‍സരത്തില്‍ പങ്കെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasargod, Kerala, Club, Sports, Meet, Football, Vollyball, Kumbala, news, Shivaji friends club Bambrana, Geetha Loknath Shetty, S I Melvin jose, Nehru Yuvakendra , Nehru Yuvakendra district inter youth club sports meet ends