city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കബഡിയില്‍ കസറി ഉമ്മു ജമീല; ദേശീയ വനിത കബഡിയില്‍ കേരളത്തിന്റെ കുപ്പായത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനിയും

കാസര്‍കോട്: (www.kasargodvartha.com 03.11.2019) കബഡിയില്‍ മികവ് തെളിയിച്ച് മുന്നേറുകയാണ് കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഉമ്മു ജമീല. സ്‌കൂള്‍ തലത്തില്‍ തുടങ്ങി സബ്ജില്ല - ജില്ലാ - സോണല്‍ - സംസ്ഥാന ടീമുകളില്‍ തന്റെ സാന്നിധ്യമറിയിച്ച ഉമ്മു ജമീല ഇത്തവണത്തെ ദേശീയ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിലും ഇടംപിടിച്ചു. ദേശീയ വനിതാ കബഡി ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ ഇടം നേടിയ കാസര്‍കോട്ടുനിന്നുള്ള ഒരേയൊരു താരമാണ് ഉമ്മു ജമീല.

കബഡിയില്‍ കസറി ഉമ്മു ജമീല; ദേശീയ വനിത കബഡിയില്‍ കേരളത്തിന്റെ കുപ്പായത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനിയും

2015ല്‍ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം നേടിയ ഉമ്മു ജമീലയ്ക്ക് കബഡിയിലുള്ള കഴിവ് മനസിലക്കിയ സ്‌കൂളിലെ മുന്‍ കായികാധ്യാപകനായ ബാലകൃഷ്ണന്റെയും ജുബൈറിന്റെയും ശിക്ഷണത്തില്‍ കൂടുതല്‍ മികവ് തെളിയിച്ചുമുന്നേറി. ഉമ്മുജമീലയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കബഡി ടീം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി. പിന്നീട് സബ്ജില്ല, ജില്ലാ, സോണല്‍, സ്റ്റേറ്റ് ടീമില്‍ അംഗമാകാനും ഈ പെണ്‍കുട്ടിക്കായി.

കബഡിയില്‍ കസറി ഉമ്മു ജമീല; ദേശീയ വനിത കബഡിയില്‍ കേരളത്തിന്റെ കുപ്പായത്തില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിനിയും

കാസര്‍കോട് ജില്ലാ കബഡി ടീമില്‍ സ്ഥിരസാന്നിധ്യമായി മാറിയ ഉമ്മു ജമീല പ്ലസ്വണ്ണിലേക്ക് സ്‌പോര്‍ട്‌സ് കോട്ടയിലൂടെ സയന്‍സ് ഗ്രൂപ്പില്‍ ജിഎച്ച്എസ്എസ് കുമ്പളയില്‍ തന്നെ പ്രവേശനം നേടുകയും കബഡി  പരീശീലനം തുടരുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ കബഡി മത്സരത്തില്‍ കേരളാ ടീമില്‍ അംഗമായിരുന്നു.

നല്ലൊരു ക്യാപ്റ്റനും കൂടിയാണ് ഉമ്മു ജമീല. ഈ വര്‍ഷം സ്‌കൂളില്‍ കായികാധ്യാപകന്‍ ഉണ്ടായിരുന്നില്ല. എന്നിട്ടും ഉമ്മു ജമീലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ കബഡി ടീം ഉണ്ടാക്കി സ്വയം പരിശീലിച്ച് സബ്ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ഒന്നാമതാകാന്‍ സ്‌കൂളിനായി. കാസര്‍കോട് ജില്ലാ സീനിയര്‍ വനിതാ കബഡി ടീമിന്റെ ക്യാപ്റ്റനും കൂടിയാണ് ഈ പെണ്‍കുട്ടി. കുമ്പള ബദ്‌രിയ നഗറിലെ മുഹമ്മദലി - ആഇഷാബി ദമ്പതികളുടെ മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, kasaragod, news, Sports, Kabaddi-Team, Women, Championship, National women Kabaddi championship; Kasargod native included in Kerala team 
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia