ദേശീയ ഗെയിംസ് ദീപശിഖ 23ന് കാസര്‍കോട്ടു നിന്നുമാരംഭിക്കും
Jan 14, 2015, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 14.01.2015) മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന് തെളിയിക്കാനുളള ദീപശിഖയുടെ പ്രയാണം കാസര്കോട്ടുനിന്നുമാരംഭിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുളള ദീപശിഖയുടെ ഉദ്ഘാടനം രാവിലെ 9.30ന് കാസര്‍കോട് ഗവ. കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ദീപശിഖാപ്രയാണം വന്‍വിജയമാക്കാന്‍ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ കൂടിയാലോചനായോഗം തീരുമാനിച്ചു. മുന്‍ദേശീയ കായിക താരങ്ങളെ ചടങ്ങില്‍ ആദരിക്കും.
ജില്ലയില്‍ എട്ടുകേന്ദ്രങ്ങളില്‍ ദീപശിഖയ്ക്ക് ഉജ്വല സ്വീകരണങ്ങള്‍ ഒരുക്കും. കാസര്‍കോട് ഗവ. കോളേജ് കൂടാതെ ചെര്‍ക്കള, ചട്ടഞ്ചാല്‍, പെരിയബസാര്‍, കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനം, നീലേശ്വരം, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വൈകുന്നേരത്തോടെ കണ്ണൂര്‍ ജില്ലയിലേക്ക് അത്ലറ്റുകള്‍ക്കു പുറമെ ഓരോ കേന്ദ്രങ്ങളിലും കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളും പ്രവേശിക്കും പൊതുജനങ്ങളും ദീപശിഖയെ സ്വീകരിച്ച് പരിപാടി വന്‍ ആഘോഷമാക്കി മാറ്റും.
ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡണ്ട് കെ. പപ്പന് മാസ്റ്റര്‍ ചെയര്‍മാനും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. അച്യുതന് മാസ്റ്റര്‍ ജനറല്‍ കണ്‍വീനറും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി പി. മധുസൂദനന്, ജില്ലാ ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി വിനോദ് അച്ചാംതുരുത്തി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി സംഘാടക സമിതി രൂപീകരിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എഡിഎം എച്ച് ദിനേശന് , ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍. ദേവീദാസ്, പി.വി രാംദാസ്, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ മധുലിമായ, ഡിഡിഇ സി. രാഘവന്, കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എ.എസ് അജയകുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം. അച്യുതന് മാസ്റ്റര്‍, സെക്രട്ടറി പി. മധുസൂദനന്, സ്പോര്‍ട്സ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം എന്‍.എ സുലൈമാന്‍, ആര്‍ച്ചറി അസോസിയേഷന് പ്രസിഡണ്ട് സി.എ അബ്ദുള്‍ അസീസ്, പ്രവീണ്‍കുമാര്‍, ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് കെ. കുമാരന്, തൈക്കോണ്ട സെക്രട്ടറി എം. ഷാജി, സോഫ്റ്റ്ബോള്‍ അസോസിയേഷന് സെക്രട്ടറി കെ.എം ബല്ലാള്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡണ്ട് കെ. ഹുസൈന് മാസ്റ്റര്‍, നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ അനില്‍കുമാര്‍, വിനോദ് അച്ചാംതുരുത്തി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ആഇശ സഹദുല്ല തുടങ്ങിയവരും സംബന്ധിച്ചു.

Keywords : Games, Sports, Kasaragod, Kerala, Kozhikode.