ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്; മൂസാ ഷരീഫ് - ഗൗരവ് ഗില്‍ സഖ്യം ജയത്തോടെ കുതിപ്പ് തുടങ്ങി
Jul 31, 2017, 18:17 IST
കാസര്‍കോട്: (www.kasargodvartha.com 31.07.2017) ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഓഫ് ഇന്ത്യ (എഫ് എം എസ് സി ഐ) യുടെ ആഭിമുഖ്യത്തില്‍ കോയമ്പത്തൂരില്‍ ആരംഭിച്ച ദേശീയ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ മൂസ ഷരീഫ് - ഗൗരവ് ഗില്‍ സഖ്യത്തിന് മിന്നും വിജയം. അഞ്ച് സ്‌റ്റേജുകളിലായി നടന്ന മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ കര്‍ണ കദുര്‍ - നിഖില്‍ പൈ സഖ്യത്തെ പിന്നിലാക്കിക്കൊണ്ടാണ് മൂസ ഷരീഫ് - ഗൗരവ് ഗില്‍ സഖ്യം ജേതാക്കളായത്.
അപകടം നിറഞ്ഞ പാതയിലൂടെയുള്ള 70 കിലോ മീറ്റര്‍ ഒരു മണിക്കൂര്‍ 36 മിനുട്ട് കൊണ്ട് പൂര്‍ത്തീകരിച്ച് കൊണ്ടാണ് ഈ സഖ്യം ആദ്യ റൗണ്ടില്‍ വെന്നിക്കൊടി പാറിച്ചത്. ഇതിനകം ഈ സഖ്യം നാല് ദേശീയ കാര്‍ റാലി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. കാര്‍ റാലി രംഗത്ത് 25 വര്‍ഷം പിന്നിട്ട മൂസ ഷരീഫ് ദേശീയ, അന്തര്‍ ദേശീയ റാലികള്‍ക്ക് പുറമെ ഗള്‍ഫ് നാടുകളിലും മികവ് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഒന്നാം നമ്പര്‍ നാവിഗേറ്ററും മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടുകയും ചെയ്ത മൂസ ഷരീഫ് ഏഷ്യയിലെ തന്നെ മികച്ച ഡ്രൈവറായ ഗൗരവ് ഗില്ലുമായി ചേര്‍ന്ന് അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. മഹീന്ദ്രാ അഡ്‌വെഞ്ചേഴ്‌സിന് വേണ്ടിയാണ് ഈ സഖ്യം കളത്തിലിറങ്ങുന്നത്. രണ്ടാം റൗണ്ട് മത്സരം ഓഗസ്റ്റ് 25 മുതല്‍ ചെന്നൈയില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Sports, Kerala, Winners, Championship, Moosa Shareef, Gaurav Gillgill, National car rally championship: Moosa Shareef and Gaurav Gill Gill.