city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ കായികമേളയ്‌ക്കൊരുങ്ങി പെരിയ നവോദയ വിദ്യാലയം; 8 റീജിയനുകളില്‍ നിന്നായി എത്തുന്നത് 720 ഓളം പേര്‍


കാഞ്ഞങ്ങാട്: (www.kasargodvartha.com 06.08.2019) പെരിയ നവോദയ വിദ്യാലയത്തില്‍ മുപ്പതാമത് ദേശീയ കായികമേളയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആഗസ്ത് 11, 12, 13 തീയതികളിലാണ് മേള അരങ്ങേറുക. ഓരോ റീജിയനില്‍ നിന്നും 80 കായികതാരങ്ങള്‍, പരിശീലകര്‍, എസ്‌കോര്‍ട്ടുകള്‍, മറ്റ് ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 90 പേര്‍ വീതം ആകെ 720 ഓളം പേര്‍ കായിക മേളയില്‍ പങ്കെടുക്കും. ആദ്യമായാണ് ദേശീയ കായികമേള കേരളത്തില്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദേശീയ കായികമേളയ്‌ക്കൊരുങ്ങി പെരിയ നവോദയ വിദ്യാലയം; 8 റീജിയനുകളില്‍ നിന്നായി എത്തുന്നത് 720 ഓളം പേര്‍

കായികമേളയുടെ ഉദ്ഘാടനം 11 ന് രാവിലെ 11 മണിയ്ക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. കായികതാരം ടിന്റു ലൂക്ക വിശിഷ്ടാതിഥിയാകും.

സമാപന സമ്മേളനം 13-ാം തീയതി വൈകുന്നേരം മൂന്ന് മണിയ്ക്ക് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിക്കും. പ്രമുഖ ഫുട്‌ബോള്‍ താരം സി കെ വിനീത് മുഖ്യാതിഥിയാകും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി 95 ഇനങ്ങളില്‍ വെവ്വേറെ മത്സരങ്ങള്‍ നടക്കും. മൂന്ന് പ്രായ വിഭാഗങ്ങളിലായി 14 വയസ്സിന് താഴെ, 17 വയസ്സിന് താഴെ, 19 വയസ്സിന് താഴെ എന്നിങ്ങനെ നടത്തപ്പെടുന്നു.

രാജ്യത്തെ എട്ട് റീജിയനുകളായ, ഭോപ്പാല്‍, ചണ്ഡീഗഡ്, ജയ്പൂര്‍, ഹൈദരാബാദ്, ലക്‌നൌ, പാറ്റ്‌ന, പൂന, ഷില്ലോംഗ് എന്നിവിടങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട് ക്ലസ്റ്റര്‍, റീജിനല്‍ മത്സരങ്ങളില്‍ വിജയിച്ച കായിക താരങ്ങളാണ് ഈ ദേശീയ മേളയില്‍ പങ്കെടുക്കുന്നത്.

ദേശീയതലത്തില്‍ പ്രഗത്ഭരായ വിധികര്‍ത്താക്കളായിരിക്കും മത്സരങ്ങളുടെ ഫലനിര്‍ണ്ണയം നടത്തുന്നത്. കായികമേളയിലെ വിജയികള്‍ എസ്ജിഎഫ്‌ഐ മത്സരങ്ങളില്‍ നവോദയയെ പ്രതിനിധീകരിക്കും.

വര്‍ക്കിംഗ് ചെയര്‍മാന്‍ വേണുഗോപാലന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് വരുന്ന അതിഥികള്‍ക്ക് താമസം, ഭക്ഷണം, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിന് നാട്ടുകാരും ജനപ്രതിനിധികളും, സാമൂഹ്യപ്രവര്‍ത്തകരും, അധ്യാപകരും, രക്ഷിതാക്കളും, പൂര്‍വ്വവിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന വിപുലമായ ഒരു സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരുന്നു.

ആഗസ്ത് എട്ട് വ്യാഴാഴ്ച, പെരിയ ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് നവോദയ വിദ്യാലയത്തില്‍ സമാപിക്കുന്ന വിളംബരഘോഷയാത്രയില്‍ നവോദയ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുക്കും. കായികമേളയോടനുബന്ധിച്ച് കാസര്‍കോടിന്റെ കായിക പാരമ്പര്യത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന സോവനീര്‍ ഇറക്കും.

1987 ല്‍ ആരംഭിച്ച കേരളത്തിലെ ആദ്യ നവോദയ വിദ്യാലയങ്ങളില്‍ ഒന്നായ കാസര്‍കോട് നവോദയ വിദ്യാലയം ദേശീയ കായികമേളയ്ക്ക് ഒരുങ്ങുകയാണ്. തുടക്കത്തില്‍ പെരിയ ഗവണ്മെന്റ് ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് സ്വന്തം കെട്ടിടത്തിലേക്ക് മാറിയ പെരിയ നവോദയ വിദ്യാലയ ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച സി.ബി.എസ്.ഇ. വിദ്യാലയങ്ങളില്‍ ഒന്നാണ്.

ഗ്രാമപ്രദേശങ്ങളിലുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള റസിഡന്‍ഷ്യല്‍ വിദ്യാലയമാണ് ജവഹര്‍ നവോദയ വിദ്യാലയം. നോയിഡ, എംഎച്ച്ആര്‍ഡിയുടെ കീഴിലിള്ള സ്വയംഭരണ സ്ഥാപനമാണിത്. ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യവിദ്യാഭ്യാസം നല്‍കിവരുന്നത്.

പ്രിന്‍സിപാല്‍ ഇന്‍ചാര്‍ജ് ടി വി കരുണാകരന്‍, കെ അഷറഫ്, പി വി കുര്യന്‍, വര്‍ക്കിംങ്ങ് ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍, പബ്ലിസിറ്റി ചെയര്‍മാന്‍ പ്രമോദ് പെരിയ, പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍, ടി രാമകൃഷണന്‍ മഞ്ഞട്ട, എ രാമചന്ദ്രന്‍ നായര്‍, ടി തമ്പാന്‍ നായര്‍, അലുമിനി അസോസിയേഷന്‍ സെക്രട്ടറി രഘുനാഥ്, രാജേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Sports, Kasaragod, Navodaya, athletics, Meet, National Athletics meet will be Started on Aug 11'th

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia