മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഫുട്ബോള്‍ മേഖലയിലെ മുന്നേറ്റം അസൂയാവഹം: എന്‍ എ സുലൈമാന്‍
Sep 3, 2016, 11:00 IST
മൊഗ്രാല്‍: (www.kasargodvartha.com 03/09/2016) നൂറാം വയസ്സിലേക്ക് പാദമൂന്നുന്ന കേരളത്തിലെ തന്നെ പുരാതന ക്ലബ്ബുകളില്‍ ഒന്നായ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബിന്റെ ഫുട്ബോള്‍ മേഖലയിലെ മുന്നേറ്റം അസൂയാവഹമാണെന്നും, പരേതനായ പ്രൊഫ. പി സി എം കുഞ്ഞിയെ സന്തോഷ് ട്രോഫി ടീമിലേക്ക് സംഭാവന ചെയ്തതടക്കമുള്ള ക്ലബ്ബിന്റെ ചരിത്ര നേട്ടങ്ങള്‍ ഏറെ അതിശയിപ്പിക്കുന്നതാണെന്നും കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍ എ സുലൈമാന്‍ പറഞ്ഞു. മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് ശതാബ്ദി കമ്മിറ്റിക്ക് മൊഗ്രാല്‍ ദേശീയ വേദി നല്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൊഗ്രാല്‍ ദേശീയ വേദി പ്രസിഡന്റ് ടി കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് മുഖ്യാതിഥിയായിരുന്നു. കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ബി എന്‍ മുഹമ്മദലി പുതിയ ഭാരവാഹികള്‍ക്ക് ഷാളണിയിച്ചു. ജി വി എച്ച് എസ് എസ് മൊഗ്രാലില്‍ നിന്നും കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ ഫൈറൂസ് ഹസീന, ദേശീയ വേദി ഗള്‍ഫ് കമ്മിറ്റി അംഗങ്ങളുടെ മക്കളില്‍ സി ബി എസ് ഇ പത്താം തരം പരീക്ഷയില്‍ മികച്ച വിജയം നേടിയ ജിദ്ദ ഇന്റര്‍നാഷണല്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ ഖാദര്‍ ഷാനിന് കാഷിഫ്, സമസ്ത പൊതു പരീക്ഷയില്‍ റാങ്ക് നേട്ടം കൈവരിച്ച മറിയം ലാസിമ എന്നിവര്‍ക്ക് പുറമെ പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ കാഷ് അവാര്‍ഡും ഉപഹാരങ്ങളും നല്കി അനുമോദിച്ചു.
അണ്ടര്‍ 21 ജില്ലാ ഫുട്ബാള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം എസ് സി അംഗം ഷഹാമത്തിനും, മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബിനുമുള്ള ദേശീയവേദിയുടെ ഉപഹാരം എന്‍ എ സുലൈമാന്‍ സമര്‍പ്പിച്ചു. എം ജി എ ലത്വീഫ്, മാഹിന്‍ മാസ്റ്റര്‍, പി മുഹമ്മദ് നിസാര്‍, ടി എം ഷുഹൈബ്, സിദ്ദീഖ് റഹ് മാന്‍, ബഷീര്‍ അഹ് മദ്, നാസര്‍ മൊഗ്രാല്‍, സി എം ഹംസ, കുത്തിരിപ്പ് മുഹമ്മദ്, അഷ്റഫ് പെര്‍വാഡ്, അബൂബക്കര്‍ സ്പിക്, കെ പി മുഹമ്മദ് പ്രസംഗിച്ചു. എം എസ് സി പ്രസിഡന്റ് അന്‍വര്‍ അഹ് മദ് എസ് മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് ഖാദര്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
Keywords : Mogral, Sports, Inauguration, Football, NA Sulaiman, Mogral Sports Club.