city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജീവിതം 'റാലി' വേഗതയില്‍ മൂസ ഷരീഫ് തുടരുകയാണ്

ദുബൈ: (www.kasargodvartha.com 05/02/2015) 237 ദേശീയ മത്സരങ്ങള്‍, 41 അന്തര്‍ ദേശീയ മത്സരങ്ങള്‍, ആറ് തവണ ദേശീയ ചാമ്പ്യന്‍, മൂന്ന് തവണ അന്തര്‍ ദേശീയ വിജയം, രണ്ടു പതിറ്റാണ്ടോളം തുടര്‍ച്ചയായി 23 സീസണുകളില്‍ മത്സരിക്കുന്ന ഇന്ത്യയിലെ ഏക വ്യക്തി ! മൂസ ഷരീഫ് എന്ന മലയാളി, എല്ലാത്തിലുമുപരി കാസര്‍കോട്ടുകാരന്‍. ജീവിത അനുഭവങ്ങളെയും നേട്ടങ്ങളെയും കുറിച്ച് മനസ് തുറക്കുകയാണ് മൂസ ഷരീഫ്.

കേരളത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത, പ്രൊഫഷണല്‍ രംഗത്ത് ഒരു പക്ഷേ ആരും ഇല്ലെന്നു തന്നെ പറയാവുന്ന ഒരു സ്‌പോര്‍ട്‌സ് ഇനത്തിലാണ് കുമ്പള, മൊഗ്രാല്‍ സ്വദേശി ഷരീഫ് വിജയങ്ങള്‍ കൊയ്തു കൊണ്ടിരിക്കുന്നത്. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സദസുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്വകാര്യ സന്ദര്‍ശനാര്‍ത്ഥം ദുബൈയിലെത്തിയതായിരുന്നു മൂസ ഷരീഫ്.

നിലവില്‍, ഇന്ത്യയിലെ റാലി സംഘാടകരായ ഇമ്‌സ്‌ക് (ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്) പ്രസിഡണ്ട് പദവി അലങ്കരിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. പ്രതി വര്‍ഷം ഈ ക്ലബ് ഇരുപതോളം റാലികള്‍ സംഘടിപ്പിക്കുന്നു.

നാല് വര്‍ഷം P.I. ടയേഴ്‌സ് ടീമിലും തുടര്‍ന്ന് 10 വര്‍ഷം MRF ടീമിലും നിലവില്‍ മഹീന്ദ്ര ടീമിലും അംഗമായി മത്സരിച്ച ഈ മലയാളി താരത്തെ മലയാള മാധ്യമങ്ങള്‍ കണ്ടതായി നടിക്കാറില്ല എന്ന് വിഷമത്തോടെ പറയുമ്പോഴും, ഇംഗ്ലീഷ് പത്രങ്ങളും മറ്റു ചാനലുകളും നല്‍കുന്ന പിന്തുണ ഒരു പുഞ്ചിരിയോടെ ഷരീഫ് അനുസ്മരിച്ചു. ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അടക്കം ഒരുപാട് റെക്കോര്‍ഡുകള്‍ ഇദ്ദേഹത്തിന്റെ പേരില്‍ എഴുതി ചേര്‍ത്ത് എന്നറിഞ്ഞ സദസ് അത്ഭുതം കൂറി.

കെ.എം.സി.സി. സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ ഹസൈനാര്‍ തോട്ടുംഭാഗം അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് കല്‍മാട്ട സ്വാഗതം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി സെക്രട്ടറി അനീസ് ആദം, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് വെണ്ണിയൂര്‍, ബീരാവുണ്ണി തൃത്താല, റഈസ് തലശേരി, നാസര്‍ കുറ്റിച്ചിറ, മുസ്തഫ തിരൂര്‍, ഹനീഫ് ചെര്‍ക്കള, അഡ്വ. സാജിദ് സംസാരിച്ചു. സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഹംസ ഹാജി മാട്ടുമ്മല്‍ നന്ദി പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

ജീവിതം 'റാലി' വേഗതയില്‍ മൂസ ഷരീഫ് തുടരുകയാണ്

Keywords : Dubai, Sports, Kasaragod, Kerala, KMCC, Mogral, Moosa Sherif, Musa sherif in KMCC face to face.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia