city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൗവ്വല്‍ കപ്പ് വിവാദം: മനുഷ്യച്ചങ്ങലയുമായി ഫുട്‌ബോള്‍ പ്രേമികള്‍, വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

ബേക്കല്‍: (www.kasargodvartha.com 16.12.2017) മുഹമ്മദന്‍സ് മൗവലിന്റെ ബാനറില്‍ ബേക്കല്‍ മിനി സ്റ്റേഡിയത്തില്‍ നടക്കേണ്ട മൗവ്വല്‍ കപ്പ് ഫുട്ബോള്‍ വിവാദമായതോടെ സംഘാടകര്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച സംഭവത്തില്‍ അന്തിമ വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി വെച്ചു.

പള്ളിക്കര ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ബേക്കല്‍ മിനിസ്റ്റേഡിയത്തില്‍ കളിക്കാനുള്ള അവസരം ഇത്തവണ മുഹമ്മദന്‍സിന് നല്‍കിയത് ബോര്‍ഡിന്റെ ഏകകണ്ഠേനയുള്ള തീരുമാനത്തിന്റെ ഭാഗമായാണെന്ന വിവരം രേഖകള്‍ നിരത്തിക്കൊണ്ട് മുഹമ്മദന്‍സ് ക്ലബ്ല് വാദിച്ചു. മത്സരം വിജയിപ്പിക്കുന്നതു സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഇനി മാറ്റിവെക്കുക അസാധ്യമാണെന്നും അവര്‍ കോടതിയെ ബോധ്യപ്പെടുത്തി. എന്നാല്‍ മറുവാദങ്ങളുമായി ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് കക്ഷി ചേരുകയായിരുന്നു. കാലാകാലങ്ങളായി മൈതാനം തങ്ങളുടെ അധീനതയിലാണെന്നും, പഞ്ചായത്ത് ആവശ്യപ്പെടുമ്പോഴൊക്കെ അവ വിട്ടുകൊടുക്കുകും സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികള്‍ അടക്കം ക്ലബ്ബിന്റെ അകമഴിഞ്ഞ പിന്തുണ നല്‍കി വിജയിപ്പിക്കാറുണ്ടെന്നും, കാടുപിടിച്ചു, കുഴികള്‍ നിറഞ്ഞ പ്രദേശം മൈതാനമാക്കി രൂപകല്‍പ്പന ചെയ്തത് ബേക്കല്‍ ക്ലബ്ബിന്റെ പാര്‍വ്വകാല പ്രവര്‍ത്തകരാണെന്നുമുള്ള മറുവാദങ്ങളാണ് ബ്രദേര്‍സ് ക്ലബ്ബ് ഉന്നയിച്ചത്.

മൗവ്വല്‍ കപ്പ് വിവാദം: മനുഷ്യച്ചങ്ങലയുമായി ഫുട്‌ബോള്‍ പ്രേമികള്‍, വിധി പറയുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി


ഗ്രൗണ്ട് വിട്ടു കൊടുക്കുമ്പോള്‍ ഏകപക്ഷീയമായ തീരുമാനമായിരുന്നു പഞ്ചായത്ത് സ്വീകരിച്ചതെന്നും ബ്രദേര്‍സ് ക്ലബ്ബ് വാദിച്ചു. വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ വെള്ളിയാഴ്ച്ച ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത സമവായ യോഗം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. സംഘര്‍ഷത്തിനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിനാല്‍ രണ്ടു ക്ലബ്ബുകളും പ്രദര്‍ശന മത്സര വിവാദത്തില്‍ നിന്നും പിന്മാറണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ഭീഷണിക്ക് വഴങ്ങി ഒരുപാട് മുന്നോട്ടു പോയ പ്രവര്‍ത്തികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് മുഹമ്മദന്‍സ് ക്ലബ്ബ് സെക്രട്ടറി ഇബ്രാഹിം അറിയിച്ചു.

അതോടൊപ്പം ആര്‍ഡിഒ ചര്‍ച്ചയില്‍ തീരുമാനമാകാതെയും, കോടതി വിധി നീണ്ടു പോകുന്നതിനിടയിലും വെള്ളിയാഴ്ച ബേക്കലില്‍ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നടങ്കം അണിനിരന്നു കൊണ്ട് മനുഷ്യച്ചങ്ങല തീര്‍ത്ത് ക്ലബ്ബ് നടത്തുന്ന പ്രതിഷേധ സമരത്തോടുള്ള ഐക്യദാര്‍ഡ്യം അറിയിച്ചു. നൂറുക്കണക്കിന് പേരാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നതില്‍ പങ്കാളികളായത്. മിനി സ്റ്റേഡിയം മുതല്‍ ബേക്കല്‍ ജംഗ്ഷന്‍ വരെ ജനം നിരന്നു നിന്നുകൊണ്ട് ഐക്യകാഹളം മുഴക്കുകയായിരുന്നു.

ആര്‍ഡിഒക്ക് മുമ്പാകെ ഹാജരായവരില്‍ പോലീസിന്റെ ഭാഗത്തു നിന്നും ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെകടര്‍ തുടങ്ങിയവരും, മുഹമ്മദന്‍സ് ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി ഇബ്രാഹിം, ഷാഫി, ബ്രദേര്‍സ് ക്ലബ്ബനു വേണ്ടി എം എ ഹംസ, കെ കെ അബ്ബാസ്, ഗഫൂര്‍, ഷാഫി ഹാജി തുടങ്ങിയവരും സംബന്ധിച്ചു.

പ്രതിഭാരാജന്‍

ഹൈക്കോടതിയില്‍ ഹര്‍ജി; പ്രശ്‌നത്തില്‍ ആര്‍ ഡി ഒ ഇടപെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Bekal, Football, Police, High-Court, Club, Sports,  Movval cup football controversy: Natives make human chain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia