മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഇനി ശുക്രിയ ട്രാവല്‍സ് എം.എസ്.സി മൊഗ്രാല്‍
Mar 31, 2015, 13:30 IST
നൂറാം വാര്‍ഷികം വിപുലമായി ആഘോഷിക്കും
മൊഗ്രാല്‍: (www.kasargodvartha.com 31/03/2015) നിരവധി ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുത്ത കേരളത്തിലെ തന്നെ പുരാധന ക്ലബുകളില്‍ ഒന്നായ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് നൂറാം വാര്‍ഷികാഘോഷ നിറവില്‍. 2017 ജനുവരി മുതല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ക്ലബ്ബ് നൂറാം വാര്‍ഷികം ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഒരു വര്‍ഷത്തേക്ക് ശുക്രിയ ട്രാവല്‍സ് ദുബൈയുമായി മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചു. 2015 - 16 വര്‍ഷത്തേക്കുള്ള കരാറില്‍ മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് ഹമീദ് സ്പിക് ശുക്രിയ ട്രാവല്‍സ് ദുബൈ എം.ഡി ശിഹാബ് ശുക്രിയ എന്നിവരാണ് ഒപ്പു വെച്ചത്. ഈ കാലയളവില്‍ ശുക്രിയ ട്രാവല്‍സ് എം.എസ്.സി മൊഗ്രാല്‍ എന്നായിരിക്കും ക്ലബ് അറിയപ്പെടുക.
അംഗീകൃത ടൂര്‍ണമെന്റുകള്‍ ഒഴിച്ച് ഈ സീസണിലെ മുഴുവന്‍ ടൂര്‍ണമെന്റുകളിലും ശുക്രിയാ ട്രാവല്‍സ് ജഴ്‌സിയണിഞ്ഞായിരിക്കും ക്ലബ് കളത്തിലിറങ്ങുക. പുതിയ താരങ്ങളെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായി ക്ലബ് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ച് വരികയാണ്. ഇതിന്റ ഭാഗമായി എം.എസ്.സി യു.എ.ഇ കമ്മിറ്റി കഴിഞ്ഞ മൂന്ന് സീസണുകളിലായി ദുബൈയിലും മൊഗ്രാലിലുമായി മൊഗ്രാല്‍ സോക്കര്‍ ലീഗ് എന്ന പേരില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിന് പുറമെ ഇതേ ലക്ഷ്യവുമായി മൊഗ്രാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും.
കൂടാതെ 2015 അവസാനത്തില്‍ കെ.എസ്.എഫ്.എയുടെ അംഗീകാരത്തോടെ മൊഗ്രാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സംസ്ഥാനതല ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ഐ.എസ്.എല്‍ അടക്കമുള്ള പ്രൊഫഷണല്‍ ചാമ്പ്യന്‍ഷിപ്പുകളിലേക്ക് ക്ലബില്‍ നിന്ന് താരങ്ങളെ വാര്‍ത്തെടുക്കുന്ന രീതിയിലുള്ള നൂതന പദ്ധതികളുമായി കമ്മിറ്റി മുന്നോട്ട് പോകുമെന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ക്ലബ് വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സി സലീം, ശുക്രിയ ട്രാവല്‍സ് എം.ഡി ഷിഹാബ് ശുക്രിയ, എം.എസ്.സി ജനറല്‍ സെക്രട്ടറി ആഷിഫ് ഇഖ്ബാല്‍, ട്രഷറര്‍ ടി.എം നവാസ്, ജോയിന്‍ സെക്രട്ടറി സൈഫുല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.
ബാബറി മസ്ജിദ് തകര്‍ത്ത സംഭവം: അദ്വാനി അടക്കം 20 ബി ജെ പി നേതാക്കള്‍ക്ക് സുപ്രീംകോടതിയുടെ നോട്ടീസ്
Keywords: Anniversary, Mogral, Sports, Club, Footballer, University, State, Programme, Kasaragod, Kerala.

Advertisement: