city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കായികരംഗത്ത് കാസര്‍കോടിന്റെ മുന്നേറ്റം അഭിമാനകരം - മന്ത്രി ഇ ചന്ദ്രശേഖരന്‍

പാലക്കുന്ന്: (www.kasargodvartha.com 14/1/2016) കായികരംഗത്ത് കാസര്‍കോടിന്റെ മുന്നേറ്റം അഭിമാനം പകരുന്നതാണെന്നും എല്ലാ രംഗത്ത് നിന്നും മികച്ച കായികതാരങ്ങളെ സംഭാവന ചെയ്യാന്‍ ജില്ലക്ക് കഴിഞ്ഞിട്ടുണ്ടെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കായിക മേഖലയുടെ മുന്നേറ്റത്തിന് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംഘാടക സമിതി ചെയര്‍മാന്‍ ഡോ. എം രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ യഹ്‌യ തളങ്കര മുഖ്യാതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡണ്ടന്റും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റും 40 വര്‍ഷത്തോളമായി കായിക രംഗത്ത് സജീവ സാന്നിധ്യവുമായ സി എ അബ്ദുല്‍ അസീസിനെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി എ ഷാഫി പരിചയപ്പെടുത്തി. ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ അസീസ് അക്കര, ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ എസ് നവാസ്, സ്‌റ്റേറ്റ് സെക്രട്ടറി അഡ്വ. ദീപക്, സംഘാടക സമിതി ഭാരവാഹികളായ അഷ്‌റഫ് മധൂര്‍, കെ എം ഹനീഫ്, കെ ബി എം ഷരീഫ്, മുജീബ് മാങ്ങാട്, ജംഷീദ് എം എസ്, ജലീല്‍ കാപ്പില്‍, അബ്ദുല്ല സുനൈസ് തുടങ്ങിയവര്‍ സംസാരിച്ചു. സംഘാടക സമിതി സെക്രട്ടറി എന്‍ എ സുലൈമാന്‍ സ്വാഗതവും ഫാറൂഖ് കാസ്മി നന്ദിയും പറഞ്ഞു.

കായികരംഗത്ത് കാസര്‍കോടിന്റെ മുന്നേറ്റം അഭിമാനകരം - മന്ത്രി ഇ ചന്ദ്രശേഖരന്‍

Keywords: Kasaragod, Kerala, Minister, E.Chandrashekharan-MLA, Sports, Government, Developing, Programme, Green woods Public School, Minister E Chandrashekaran inaugurate Table Tennis competition final day programme.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia