അസ്ഹറുദ്ദീന്റെ നേട്ടം സംസ്ഥാനത്തിന് അഭിമാനമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍
Jan 27, 2021, 17:44 IST
കാസര്‍കോട്: (www.kasargodvartha.com 27.01.2021) സയ്യിദ് മുശ്താഖ് അലി ട്രോഫി ടി20 ക്രികെറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് വേണ്ടി അതിവേഗ സെഞ്ച്വറി നേടിയ കാസര്‍കോടിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ കേരളത്തിന്റെ അഭിമാനമാണെന്നും അസ്ഹറുദ്ദീന്റെ നേട്ടത്തില്‍ സംസ്ഥാനം ഒന്നാകെ ആഹ്ലാദം കൊള്ളുകയാണെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജില്ലാ ക്രികെറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന് നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ ടീമിന് വേണ്ടി ജേഴ്‌സി അണിയുന്ന കാലം വിദൂരമല്ലെന്ന് എം എല്‍ എ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ ക്രികെറ്റ് ലോകത്തിന് തന്നെ വലിയ പ്രതീക്ഷ പകരുന്ന പ്രകടനമായിരുന്നു മുഹമ്മദ് അസ്ഹറുദ്ദീന്റെതെന്നും ആ കളി മികവ് കണ്ട് വിസ്മയിച്ചു പോയെന്നും എം പി പറഞ്ഞു.
അസ്ഹറുദ്ദീന് മന്ത്രി ഉപഹാരം സമര്‍പിച്ചു. ഉണ്ണിത്താന്‍ എം പി ഷാള്‍ അണിയിച്ചു. കേരളാ ക്രികെറ്റ് അസോസിയേഷന്‍ ട്രഷറര്‍ കെ എം അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി എ ശാഫി, അബ്ബാസ് ബീഗം, മുജീബ് കമ്പാര്‍, ജില്ലാ ക്രികെറ്റ് അസോസിയേഷന്‍ സെക്രടറി ടി എച് മുഹമ്മദ് നൗഫല്‍, ട്രഷറര്‍ കെ ടി നിയാസ്, കേരള ക്രികെറ്റ് അസോസിയേഷന്‍ അംഗം ടി എം ഇഖ്ബാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീന്‍ മറുപടി പ്രസംഗം നടത്തി. ഈ നാടിന്റെ വലിയ സ്‌നേഹവും പിന്തുണയും കൊണ്ടാണ് തനിക്ക് ഈ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിഞ്ഞതെന്ന് അസ്ഹറുദ്ദീന്‍ പറഞ്ഞു. ജില്ലാ ക്രികെറ്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്‍ എ അബ്ദുല്‍ ഖാദര്‍ നന്ദി പറഞ്ഞു.
Keywords: Kerala, News, Kasaragod, Cricket, Sports, Felicitation, E.Chandrashekharan, Rajmohan Unnithan, N.A.Nellikunnu, MLA, Top-Headlines, Minister E Chandrasekharan said that the state is proud of Azharuddin's achievement.
< !- START disable copy paste -->