മൊഗ്രാലില്‍ ലൂസിയ ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ്13ന് തുടങ്ങും
Apr 1, 2013, 18:43 IST
കാസര്‍കോട്: മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ലൂസിയ ട്രോഫി അഖില കേരള അംഗീകൃത സെവന്‍സ് ഫ്‌ളെഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഏപ്രില്‍ 13ന് മൊഗ്രാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രശ്‌സ്ത ഫുട്‌ബോള്‍ താരം യു.ഷറഫലി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ഐ.എം. വിജയന്‍ മുഖ്യാതിഥിയായിരിക്കും. ദിവസേന ആറായിരം പേര്‍ക്ക് കൡാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്.
കേരളാ പോലീസ്, കെ.എസ്.ഇ.ബി, സെന്‍ട്രല്‍ എക്‌സൈസ്, ഈഗിള്‍ എഫ്.സി കൊച്ചിന്‍, ജോസ്‌കോ എഫ്.സി കൊച്ചിന്‍, ജിംഖാന തൃശൂര്‍, അരീക്കോട്, മമ്പാട് മലപ്പുറം, കോഴിക്കോട് യൂണിവേര്‍സല്‍, ബ്രദേര്‍സ് കണ്ണൂര്‍, എസ്.ഡി.ടി. കണ്ണൂര്‍, ആക്മി, മൊഗ്രാല്‍, സിറ്റിസണ്‍, നാഷണല്‍, ഷൂട്ടേര്‍സ്, കാസര്‍കോട് തുടങ്ങിയ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
പ്രവേശനം പാസ്മൂലം നിയന്ത്രിക്കുന്നതാണ്. ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങില്‍ യേനപോയ മെഡിക്കല്‍ കോളജ് ഡയറക്ടറും മുന്‍ കേരള സംസ്ഥാന താരവുമായ പി.സി.എം. കുഞ്ഞിയെ ആദരിക്കും. മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി താരം കെ.സി. സലീം ചെയര്‍മാനും അന്‍വര്‍ അഹമ്മദ് കണ്‍വീനറുമായ കമ്മിറ്റിയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഫൈനല്‍ മത്സരം ഏപ്രില്‍ 28നാണ്.
വാര്‍ത്താ സമ്മേളനത്തില്‍ എ.സി. സലീം, അന്‍വര്‍ അഹ്മദ്, പി.സി. ആസിഫ്, എം.കെ. രാധാകൃഷ്ണന്‍, എം.എല്‍. അബ്ബാസ് എന്നിവര്‍ പരിപാടി വിശദീകരിച്ചു.
Keywords: Mogral, Sports, Football, Club, Press meet, College, Kasaragod, Kerala, Losiya trophy football tournament starts on 13, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.