നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന
Apr 22, 2016, 14:00 IST
കോതമംഗലം:(www.kasargodvartha.com 22/04/2016) നീന്തല്‍കുളത്തില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്ത് കാസര്‍കോടിന് അഭിമാനമായി ലിയാന. നീന്തല്‍കുളത്തില്‍ വിസ്മയം തീര്‍ക്കുന്ന ലിയാന ഫാത്വിമ നിസാര്‍ നീന്തലില്‍ രാജ്യത്തിന്റെ ഭാവിവാഗ്ദാനമായി മാറുകയാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് നീന്തല്‍ക്കുളത്തില്‍ കഴിഞ്ഞ ദിവസം സമാപിച്ച ജില്ലാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 14 വയസിനു താഴെയുള്ളവരുടെ ഗ്രൂപ്പ് മൂന്നില്‍ വ്യക്തഗത ചാമ്പ്യനായി മാറിയിരിക്കുകയാണ് ഈ പന്ത്രണ്ടുകാരിയായ കാസര്‍കോട് മേല്‍പറമ്പ് സ്വദേശിനി.
ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കിലും ഫ്രീ സ്‌റ്റൈലിലും 50, 100 മീറ്റര്‍ ഇനങ്ങളില്‍ തന്റെ കഴിവ് തെളിയിച്ചാണ് ലിയാന ചാമ്പ്യനായത്. കാസര്‍കോട് മേല്‍പറമ്പ് സ്വദേശിയും കൊച്ചിയിലും ദുബൈയിലുമായി ബിസിനസ് ശൃംഖലയുള്ള ഇന്‍കാല്‍ വെഞ്ചേഴ്‌സ് ഡയറക്ടര്‍ ഉമര്‍ നിസാര്‍-റാഹില ദമ്പതികളുടെ മകളുമായ ലിയാന നിലവില്‍ ഈ ഇനങ്ങളില്‍ തുടര്‍ച്ചയായി നാലുതവണ സംസ്ഥാന ചാമ്പ്യന്‍പട്ടം സ്വന്തമാക്കിയിട്ടുണ്ട്.
കൊച്ചി ഗ്ലോബല്‍ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ലിയാന സിബിഎസ്ഇ ദേശീയ സ്‌കൂള്‍ നീന്തല്‍ മത്സരത്തില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുമുണ്ട്. മുന്‍ദേശീയ ചാമ്പ്യന്‍ സന്തോഷ്‌കുമാറിന്റെ ശിക്ഷണത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി പരിശീലനം നേടുന്ന ലിയാന ചെറുപ്രായത്തില്‍ തന്നെ നീന്തല്‍കുളത്തിലിറങ്ങിയിരുന്നു.
നല്ലൊരു ചിത്രകാരി കൂടിയായ ലിയാന നീന്തലില്‍ മുന്‍ചാമ്പ്യനായ ജുമാന ഫാത്വിമയുടെ സഹോദരിയാണ്. ജുമാന ഇപ്പോള്‍ ദുബൈയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സംസ്ഥാന മത്സരത്തിലും വെന്നിക്കൊടി പാറിക്കാനുള്ള കഠിനമായ പരിശീലനത്തിലാണിപ്പോള്‍ ലിയാന.
Keywords: Swimming, Championship, Kasaragod, Kochi, Student, Sports