city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലളിത് സൂരി ഹോസ്പിറ്റാലി ഗ്രൂപ്പിന്റെ സൈക്കിള്‍ റാലി 9 ന്

കാസര്‍കോട്: (www.kasargodvartha.com 02.04.2016) ഉദുമ ലളിത് സൂരി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍, സൈക്കിളിംഗ് അസോസിയേഷന്‍ എന്നിവ ചേര്‍ന്ന് ഏപ്രില്‍ ഒമ്പതിന് സൈക്കിള്‍ റാലി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തെ വിനോദസഞ്ചാര വികസനം എന്ന ലക്ഷ്യത്തിനായി പാരിസ്ഥിതിക സൗഹാര്‍ദം, ജനകീയ പങ്കാളിത്തം, ആരോഗ്യപൂര്‍ണമായ ജീവിതം എന്നിവയെ ഉയര്‍ത്തിക്കാട്ടുന്നതിനായാണ് റാലി.

14 വയസിന് മുകളിലുള്ള സ്ത്രീകളടക്കം 500 ഓളം സൈക്കിള്‍ യാത്രികര്‍ റാലിയില്‍ പങ്കാളികളാകും. ഒമ്പതിന് രാവിലെ എട്ട് മണിക്ക് ബേവൂരിയിലെ ബേക്കല്‍ ലളിത് റിസോര്‍ട്ടില്‍ നിന്ന് തുടങ്ങി 18 കിലോ മീറ്റര്‍ സഞ്ചരിച്ച് ബേക്കല്‍ഫോര്‍ട്ടില്‍ അവസാനിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 15000, രണ്ടാം സ്ഥാനക്കാര്‍ക്ക് 10,000, മൂന്നാം സ്ഥാനക്കാര്‍ക്ക് 5,000, നാലും അഞ്ചും സ്ഥാനക്കാര്‍ക്ക് 2,500 രൂപ ക്യാഷ് പ്രൈസ് നല്‍കും. വിജയികള്‍ക്കുള്ള സമ്മാനദാനം ബേക്കല്‍ ഫോര്‍ട്ടില്‍ വെച്ച് നല്‍കും. സൈക്കിളോട്ടത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും ടീഷര്‍ട്ടും ക്യാപ്പും 250 രൂപയും നല്‍കും. രജിസ്‌ട്രേഷന്‍ ആറിന് നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ദേബാഷിഷ് ചന്ദ്ര, രോഹിത് ശര്‍മ, വിവേക് റാം, സ്റ്റാന്‍ലി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എ.എ സുലൈമാന്‍, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി മുരളീധരന്‍ സംബന്ധിച്ചു.

ലളിത് സൂരി ഹോസ്പിറ്റാലി ഗ്രൂപ്പിന്റെ സൈക്കിള്‍ റാലി 9 ന്

Keywords: Rally, Kasaragod, Sports, Pressmeet, Lalit resort, Cycle rally, Uduma, Lalit Soori hospitality group conducts cycle rally.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia