കുമ്പള സൂപ്പര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; മത്സരം പുരോഗമിക്കുന്നു
Apr 19, 2012, 17:45 IST
ബ്രദേഴ്‌സ് കുമ്പള നടത്തുന്ന നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിക്കുള്ള കളിക്കാരുമായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പരിചയപ്പെടുന്നു. |
ബഹു ഭാഷ പണ്ഡിതനും അധ്യാപകനും പത്ര പ്രവര്‍ത്തകനുമായിരുന്ന നാങ്കി അബ്ദുല്ല മാസ്റ്റരുടെ പേരിലാണ് ടൂര്‍ണമെന്റ് എന്നത് നിരവധി സ്മരണകള്‍ ഉണര്‍ത്താന്‍ പര്യാപ്തമായി.
ഏപ്രില്‍ 15ന് ഉദ്ഘാടന മത്സരത്തില്‍ ഹണ്ടേഴ്‌സ് കൂത്തുപ്പറമ്പ് വിജയികളായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ പള്ളിക്കര, എഫ്.സി ചെന്നൈ, ബ്രദേഴ്‌സ് മൊഗ്രാല്‍ പുത്തൂര്‍, ബ്രദേഴ്‌സ് ആരിക്കാടി തുടങ്ങിയവര്‍ ജേതാക്കളായി. കേരളത്തിലെയും കര്‍ണാടകയിലെയും തമിഴ്‌നാടിലെയും നിരവധി പ്രമുഖ ടീമുകള്‍ കൊമ്പ് കോര്‍ക്കുന്ന മത്സരം അക്ഷരാര്‍ഥത്തില്‍ തന്നെ കുമ്പളയെ ഉത്സവ ലഹരിയിലാക്കി.
വെള്ളിയാഴ്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോഴിക്കോടും ഷൂട്ടേഴ്‌സ് പടന്നയും തമ്മിലാണ് മത്സരം.
ബ്രദേഴ്‌സ് കുമ്പള നടത്തുന്ന നാങ്കി അബ്ദുല്ല മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിക്കുള്ള കളിക്കാരുമായി മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എ. അബ്ദുര്‍ റഹ്മാന്‍ പരിചയപ്പെടുന്നു. |
Keywords: Kasaragod, Kumbala, Football, Tournament, Nanghi Abdulla Master Trophy.