കെ എല്‍ 14 ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ് ഫാമിലി ജേതാക്കള്‍
Sep 20, 2017, 22:35 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2017) കെ എല്‍ 14 ഫൂട്ടി വേള്‍ഡിന്റെ ആഭിമുഖ്യത്തില്‍ തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച കാസര്‍കോട് ചാമ്പ്യന്‍സ് ലീഗില്‍ രണ്ടാം സീസണില്‍ കെ എല്‍ 14 റയല്‍ മാഡ്രിഡ് ഫാമിലി ജേതാക്കളായി. കലാശപ്പോരാട്ടത്തില്‍ കെ എല്‍ 14 റെഡ്സിനെ ആവേശകരമായ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ 4- 5 കീഴ്പ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് ഫാമിലി കിരീടമുയര്‍ത്തിയത്.
എല്‍ ക്ലാസിക്കോ പോരാട്ടം കണ്ട ഒന്നാം സെമി ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബാഴ്സ ഫാമിലിയെ തോല്‍പ്പിച്ചാണ് റയല്‍ ഫാമിലി ഫൈനലിലെത്തിയത്. പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ഗണ്ണേഴ്സ് കാസര്‍കോടിനെ തോല്‍പ്പിച്ചാണ് കെ എല്‍ 14 റെഡ്സ് ഫൈനലിലെത്തിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് മാതൃകയില്‍ സംഘടിപ്പിക്കപ്പെട്ട ടൂര്‍ണമെന്റില്‍ ബാഴ്‌സലോണ ആരാധകരെ പ്രതിനിധീകരിച്ച് ബാഴ്സ ഫാമിലി കാസര്‍കോട്, റയല്‍ മാഡ്രിഡിനെ പ്രതിനിധീകരിച്ച് കെ എല്‍ 14 റയല്‍ മഡ്രിഡ് ഫാമിലി, ആര്‍സനലിനെ പ്രതിനിധീകരിച്ച് കാസര്‍കോട് ഗണ്ണേഴ്സ്, ചെല്‍സിയെ പ്രതിനിധീകരിച്ച് ചെല്‍സി ഫാന്‍സ് കാസര്‍കോട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പ്രതിനിധീകരിച്ച് മാഞ്ചസറ്റര്‍ യുണൈറ്റഡ് ഫാന്‍സ് കാസര്‍കോട്, ലിവര്‍പൂളിനെ പ്രതിനിധീകരിച്ച് കെ എല്‍ 14 റെഡ്സ് എന്നീ ടീമുകള്‍ മാറ്റുരച്ചു.
റയല്‍ മാഡ്രിഡ് ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഷറഫുദ്ദീനെ ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മികച്ച താരമായി കെ എല്‍ 14 റെഡ്സിന്റെ സഫുവാനെയും, ടോപ് സ്‌കോററായി റയല്‍ ഫാമിലിയുടെ അനിലിനെയും, മികച്ച ഫോര്‍വേഡായി റയല്‍ ഫാമിലിയുടെ റാമിയെയും, മികച്ച ഡിഫന്‍ഡറായി കെ എല്‍ 14 റെഡ്സിന്റെ സജ്ജാദിനെയും, മികച്ച ഗോള്‍കീപ്പറായി റയല്‍ ഫാമിലിയുടെ ഷറഫുദ്ദീനെയും, എമേര്‍ജിങ്ങ് പ്ലയറായി കെ എല്‍ 14 റെഡ്സിന്റെ അഹ്റാസിനെയും തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, news, Sports, Football, Tournament, Football League, Match, Final, Champions, Champions League