കിംഗ്സ്റ്റാര്‍ എരിയപ്പാടി ഓഫീസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
Mar 5, 2017, 11:35 IST
എരിയപ്പാടി: (www.kasargodvartha.com 05.03.2017) കിംഗ്സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ സ്വന്തമായി നിര്‍മിച്ച ഓഫീസ് കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് ജില്ലാതല വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഫൈനലില്‍ ഉദയ ആലംപാടിയുടെ വേലേശ്വരത്തെ തകര്‍ത്ത് സി എം ഫുട്വെയര് സ്പോണ്സര് ചെയ്ത ഹോസ്റ്റല്‍ കാസര്‍കോട് ചാമ്പ്യന്മാരായി.
ചെമ്മനാട് സ്പോര്‍ട്സ് ക്ലബ്, സഹൃദയ കുടുമ്പുര്, വിന്നേഴ്സ് ചെര്‍ക്കള, നാഷണല്‍ ബിര്‍മിനടുക്ക, കൊമ്പനടുക്ക വോളി ടീം, യുണൈറ്റഡ് പൊവ്വല്‍ തുടങ്ങിയ ടീമുകളും ടൂര്‍ണമെന്റില്‍ മാറ്റുരച്ചു. എരിയപ്പാടിയുടെ അയല്‍പ്രദേശത്തുള്ള ക്ലബ്ബുകളെ അണിനിരത്തി സംഘടിപ്പിച്ച ചാമ്പ്യന്‍സ് ലീഗ് വോളിയില്‍ ഫ്രണ്ട്സ് നാല്‍ത്തടുക്ക ജേതാക്കളായി.
മാധ്യമ പ്രവര്ത്തകന് എ ബി കുട്ടിയാനം മുഖ്യാതിഥിയായി. പരിപാടിയില്‍ കലാ-കായിക-സാംസ്കാരിക രംഗത്തുള്ളവര്‍ സംബന്ധിച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തിയ വിവോ സ്മാര്‍ട്ട്ഫോണ്‍ ലക്കിഡിപ്പില്‍ അനില്‍ കുമാര്‍ പാടി (കൂപ്പണ്‍ നമ്പര്‍ 521) വിജയിയായി. ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് യഥാക്രമം 8017, 4017 ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Office, Club, inauguration, Sports, news, Volleyball, Tournament, Champions League, Kingstar Eriyapady, Kingstar Eriyapady conducts Volleyball tournament