സ്‌കൂള്‍ കായികമേള രണ്ടാം ദിനത്തില്‍; എറണാകുളം തന്നെ മുന്നില്‍; ഇഞ്ചോടിഞ്ച് പോരടിച്ച് മാര്‍ബേസിലും സെന്റ് ജോര്‍ജസും
Oct 27, 2018, 16:04 IST
തിരുവനന്തപുരം: (www.kasargodvartha.com 27/10/2018) സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്‌സ് മീറ്റില്‍ രണ്ടാം ദിനം പുരോഗമിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ എറണാകുളം ഒന്നാംസ്ഥാനത്ത്. 31 ഇനങ്ങളിലെ ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒമ്പത് സ്വര്‍ണവും 12 വെള്ളിയും ഏഴ് വെങ്കലവുമടക്കം 88 പോയിന്റാണ് എറണാകുളത്തിന്റെ അക്കൗണ്ടില്‍. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് ആറു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവുമടക്കം 46 പോയിന്റ് മാത്രമാണുള്ളത്. നാലു വീതം സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവുമായി 35 പോയിന്റ് നേടി കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.
സംസ്ഥാന സ്‌കൂള്‍ മീറ്റുകളിലെ ചിരവൈരികളും അയല്‍ക്കാരുമായ മാര്‍ബേസില്‍, സെന്റ് ജോര്‍ജ് സ്‌കൂളുകളുടെ കരുത്തിലാണ് എറണാകുളത്തിന്റെ കുതിപ്പ്. ബെസ്റ്റ് സ്‌കൂളിനുള്ള പോരാട്ടത്തില്‍ രണ്ട് പോയിന്റിന് സെന്റ് ജോര്‍ജിനെക്കാള്‍ മുന്നിലാണ് മാര്‍ബേസില്‍. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ബേസിലിന് മൂന്നു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും അടക്കം 25 പോയിന്റാണുള്ളത്. സെന്റ്ജോര്‍ജസിലെ കുട്ടികള്‍ രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാലു വെങ്കലവുമടക്കം 23 പോയിന്റുമായാണ് പൊരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Ernakulam, Sports, School-games, Kerala School Sports Meet; Second Day in Progress