അസോസിയേഷനിലെ പൊട്ടിത്തെറിക്ക് പിന്നാലെ കേരള ക്രിക്കറ്റ് ടീമിനകത്തും അസ്വാരസ്യം; ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ട് സഞ്ജു സാംസണ്‍, അസ്ഹറുദ്ദീന്‍ തുടങ്ങി 13 താരങ്ങള്‍ ഒപ്പിട്ട കത്ത്
Jul 26, 2018, 21:31 IST
തിരുവനന്തപുരം: (www.kasargodvartha.com 26.07.2018) കേരള ക്രിക്കറ്റ് അസോസിയേഷനിലെ പൊട്ടിത്തെറിക്ക് പിന്നാലെ കേരള ക്രിക്കറ്റ് ടീമിനകത്തും അസ്വാരസ്യം ഉടലെടുക്കുന്നു. പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് നിലവിലെ ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ട് താരങ്ങള്‍ കത്ത് നല്‍കി. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെയാണ് രൂക്ഷവിമര്‍ശനമുന്നയിച്ച് സഹതാരങ്ങള്‍ രംഗത്തെത്തിയത്.
സച്ചിന്‍ ബേബി സ്വാര്‍ഥനും അഹങ്കാരിയുമാണെന്നും താരങ്ങള്‍ പറയുന്നു. പുതിയ സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ക്യാപ്റ്റനെ മാറ്റണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് കൈമാറിയ കത്തില്‍ 13 താരങ്ങള്‍ ഒപ്പിട്ടിട്ടുണ്ട്. സച്ചിന്‍ ബേബി പെട്ടെന്ന് ക്ഷോഭിക്കുന്നവനാണെന്നും ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. ക്യാപ്റ്റന്റെ ഇത്തരം പെരുമാറ്റങ്ങള്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നും പ്രതീക്ഷകളോടെ പുതിയ സീസണ്‍ നോക്കിക്കാണുന്ന അവസരത്തില്‍ ടീമെന്ന നിലയിലുള്ള ആശങ്കയാണിതെന്നും കത്തില്‍ പറയുന്നു.
കെ സി എ സെക്രട്ടറിക്ക് കൈമാറിയ കത്തില്‍ രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോ മോന്‍, അഭിഷേക് മോഹന്‍, കെ സി അക്ഷയ്, കെ എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി എ ജഗദീഷ്, മൊഹമ്മദ് അസ്ഹറുദ്ദീന്‍, എം ഡി നിധീഷ്, വി ജി റൈഫി എന്നിവരാണ് ഒപ്പുവച്ചത്.
അതേസമയം, ബംഗളൂരുവില്‍ നടക്കുന്ന ക്യാപ്റ്റന്‍ തിമ്മയ്യ മെമ്മോറിയല്‍ കെഎസ്‌സിഎ ട്രോഫിക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് കെസിഎ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala Cricket Association, Cricket, Sports, News, Kerala, Kerala cricket team against captain Sachin Baby