city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ചില്‍; ബീച്ച് ഗെയിംസും ബേക്കല്‍ ഫെസ്റ്റും ജില്ലയിലെ ടൂറിസത്തിന് ഉണവേര്‍കുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്: (www.kasaragodvartha.com 23.12.2019) തീരദേശ മേഖലയിലെ കായികമായി കഴിവുള്ളവരെ മികവുറ്റ താരങ്ങളായി മാറ്റിയെടുക്കുകയും ടൂറിസം വികസന സാധ്യതകള്‍ കായിക മേഖലയിലൂടെ ഉയരങ്ങളെത്തിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരും, കായിക യുവജനകാര്യ വകുപ്പും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും

സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍ 24, 25 തീയ്യതികളിലായി ബേക്കല്‍ പള്ളിക്കര ബീച്ചില്‍ വച്ച് നടക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ജില്ലയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയിലാണ് ബീച്ച് ഗെയിമും ബേക്കല്‍ കാര്‍ഷിക ഫല പുഷ്പ മേളയും ഒരുക്കിയിരിക്കുന്നതെന്നും ഇത് ജില്ലയിലെ ടൂറിസത്തിന് പുത്തനുണര്‍വേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന തദ്ദേശീയരും വിദേശികളുമായവരെ ബേക്കലിലെത്തിക്കാനും ജില്ലയിലെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാനും ബിച്ച് ഗെയിംസിനും ബേക്കല്‍ ഫെസ്റ്റിനും സാധിക്കും. കാസര്‍കോട് ജില്ലയില്‍ ബീച്ച് ഗെയിംസ് മേഖല മത്സരങ്ങളില്‍ ഉണ്ടായ ജനപങ്കാളിത്തം ബേക്കല്‍ ഫെസ്റ്റിലും ഗെയിംസിലും ഉണ്ടാകണമെന്നും ജില്ലയുടെ ജനകീയ പങ്കാളിത്തം പ്രകടമാകണമെന്നും കളക്ടര്‍ പറഞ്ഞു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'ഒപ്പരം 2020' ഇത്തവണയും നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.

ജില്ലാ ബീച്ച് ഗെയിംസിന്റെ വിജയത്തിനായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഐഎഎസ് ചെയര്‍മാനായും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ് മാന്‍ ജനറല്‍ കണ്‍വീനറുമായി വിപുലമായ ജനകീയ സംഘാടക സമിതി രൂപികരിച്ചു പ്രവര്‍ത്തിച്ച് വരികയാണ്. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളെ അഞ്ച് സോണുകളായി തിരിച്ച് നടത്തിയ പ്രാഥമിക മത്സരങ്ങളില്‍ നിന്നും ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ടാണ് ജില്ലാതല മത്സരം സംഘടിപ്പിക്കുന്നത്.

16 വയസിന് മുകളില്‍ പ്രായമുള്ള വനിതകളേയും 18 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരെയും ഉള്‍ക്കൊള്ളിച്ച് കൊണ്ട്, ഫുട്‌ബോള്‍ (സെവന്‍സ്), കബഡി, വോളിബോള്‍, കമ്പവലി എന്നീ മത്സരങ്ങളും, മത്സ്യത്തൊഴിലാളികളായ കായിക താരങ്ങള്‍ക്ക് പ്രത്യേകമായി ഫുട്‌ബോള്‍ (സെവന്‍സ്), വടംവലി എന്നീ മത്സരങ്ങളുമാണ് ബീച്ച് ഗെയിംസിന്റെ ഭാഗമായി നടത്തപ്പെടുന്നത്. ജില്ലാതല മത്സര വിജയികളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ വീതം ക്യാഷ് പ്രസ്, ട്രോഫി, മെഡല്‍ എന്നിവ സമ്മാനിക്കും. ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ജില്ലാതല മത്സരങ്ങള്‍ക്ക് സമാരംഭം കുറിച്ച് കൊണ്ട് 24 ന് വൈകുന്നേരം നാല് മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി ഹബീബ് റഹ് മാന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പുരുഷ-വനിതാ ഫുട്‌ബോള്‍ മത്സരങ്ങളും വടം വലിയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങളും നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് ജില്ലാ ബീച്ച് ഗെയിംസിന്റെ ഔപചാരികമായ ഉദ്ഘാടന കര്‍മ്മം റവന്യൂ റവന്യൂ നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ അധ്യക്ഷനാകും. ചടങ്ങില്‍ എം പി രാജ് മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും.

സംഘാടക സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു റിപ്പോര്‍ട്ട് അവതരണം നടത്തും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി ഹബീബ് റഹ് മാന്‍ സ്വാഗതം പറയുന്ന ചടങ്ങിന് ബീച്ച് ഗെയിംസ് ജില്ലാ കോര്‍ഡിനേറ്റര്‍ പള്ളം നാരായണന്‍ നന്ദി രേഖപ്പെടുത്തും.

തുടര്‍ന്ന് സ്‌കൂള്‍ കലോത്സവ - കേരളോത്സവ വിജയികളായ ടീമുകള്‍സ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, വനിതാ പൂരക്കളി എന്നിവ പ്രദര്‍ശന ഇനങ്ങളായി വേദിയിലെത്തും. ജില്ലാ ബീച്ച് ഗെയിംസിന്റെ രണ്ടാം ദിവസമായ 25ന് വൈകുന്നേരം നാല് മണി മുതല്‍ പുരുഷ-വനിതാ കബഡി, വോളിബോള്‍, മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍, കമ്പവലി എന്നിവ നടത്തപ്പെടും. വൈകുന്നേരം അഞ്ച് മണിക്ക് ഔപചാരികമായ സമാപന സമ്മേളനം കായിക - യുവജന ക്ഷേമവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. എഡിഎം എന്‍ ദേവിദാസ് അധ്യക്ഷത വഹിക്കും.

പയ്യന്നൂര്‍ എസ് എസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ബീച്ച് മ്യൂസിക് നെറ്റ് അരങ്ങേറും. ബീച്ച് ഗെയിംസ് വേദിയില്‍ സന്ദര്‍ശകര്‍ക്കായി ഹോമിയോ വകുപ്പ്, ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ് എന്നിവയുടെ ആകര്‍ഷണീയമായ പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ബീച്ച് ഗെയിംസിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി 23ന് രാവിലെ മുതല്‍ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ പ്രധാന കേന്ദ്രങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ശിങ്കാരിമേളം അവതരിപ്പിക്കുകയും പോസ്റ്റര്‍ പ്രചരണം നടത്തുകയും ചെയ്യും.

കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ് മാന്‍, സെക്രട്ടറി ഡോ. ഇ നസിമുദ്ദീന്‍, എക്സിക്യുട്ടീവ് അംഗങ്ങളായ അനില്‍ ബങ്കളം, നാരാജണന്‍ പള്ളം, പി വി പവിത്രന്‍ എന്നിവര്‍ സംബന്ധിച്ചു.

കേരള ബീച്ച് ഗെയിംസ് ജില്ലാതല മത്സരങ്ങള്‍ 24, 25 തീയ്യതികളില്‍ പള്ളിക്കര ബീച്ചില്‍; ബീച്ച് ഗെയിംസും ബേക്കല്‍ ഫെസ്റ്റും ജില്ലയിലെ ടൂറിസത്തിന് ഉണവേര്‍കുമെന്ന് ജില്ലാ കളക്ടര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Sports, District Collector, Bekal, State, Government, Kerala Beach games dist level competitions will be started on 24th     < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia