ജില്ലയിലെ ക്രിക്കറ്റ് സ്വപ്‌നങ്ങളെ ചിറകിലേറ്റി കെ.സി.എ സ്‌റ്റേഡിയത്തിന് തറക്കല്ലിട്ടു
Apr 24, 2015, 16:11 IST
കാസര്‍കോട്: (www.kasargodvartha.com 24/04/2015) ജില്ലയിലെ ക്രിക്കറ്റ് സ്വപ്‌നങ്ങളെ ചിറകിലേറ്റി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബദിയടുക്ക പഞ്ചായത്തിലെ മാന്യ മുണ്ടോട് നിര്‍മിക്കുന്ന സ്‌റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനവും പവലിയന്‍ തറക്കല്ലിടലും വന്‍ ജനാവലിയെ സാക്ഷിയാക്കി വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
ചടങ്ങില്‍ ബി.സി.സി.ഐ വൈസ് പ്രസിഡണ്ട് ടി.സി മാത്യു അധ്യക്ഷത വഹിച്ചു. മുണ്ടോട് പ്രദേശത്ത് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്വന്തമായി വാങ്ങിയ 8.26 ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്ര നിലവാരമുള്ള സ്‌റ്റേഡിയം നിര്‍മിക്കുന്നത്. ടൗണില്‍ നിന്നും ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള ആലംപാടി - മുണ്ടോട് പ്രദേശത്ത് ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സ്റ്റേഡിയത്തിന്റെ മാതൃകയില്‍ നിര്‍മിക്കുന്ന ഫസ്റ്റ് ക്ലാസ് സ്റ്റേഡിയത്തിന്റെ നിര്‍മാണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഇതോടൊപ്പം, സ്റ്റേഡിയത്തിനോട് ചേര്‍ന്ന് വിന്‍ഡ് ടച്ച് പാംമെഡോസ് ക്ലബ് ഹൗസ്, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, വോളിബോള്‍ - ടെന്നിസ്‌കോര്‍ട്ട് എന്നിവയും ഒരുക്കുന്നുണ്ട്.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ പി.ബി. അബ്ദുര്‍ റസാഖ്, ഇ. ചന്ദ്രശേഖരന്‍, കെ.സി.എ സെക്രട്ടറി ടി.എന്‍ അനന്തനാരായണന്‍, മുന്‍ മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി.ടി. അഹമ്മദലി, നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ശ്യാമളാദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ്ഷുക്കൂര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുധ ജയറാം, പി.ബി. അബ്ദുല്ല ഹാജി, മാധവന്‍ മാസ്റ്റര്‍, മാഹിന്‍ കേളോട്ട്, സി.എച്ച്. കുഞ്ഞമ്പു, വിന്‍ടച്ച് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്വീഫ് ഉപ്പളഗേറ്റ്, മുഹമ്മദ് നൗഫല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Sports, Foundation stone, Minister, P.K. Kunhalikutty, KCA Cricket Stadium, KCA cricket stadium foundation stone laid.