city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sports | കാസർകോട് ക്രിക്കറ്റ് മാമാങ്കം; അഖിലേന്ത്യാ ടി20 ടൂർണമെൻറ് 16ന് ആരംഭിക്കും

Photo: Achu Kasargod

● കാസർകോട് അഖിലേന്ത്യാ ടി20 ടൂർണമെൻറ് 16ന്. 
● 22 ടീമുകൾ പങ്കെടുക്കും. 
● മുഹമ്മദ് അസറുദ്ദീൻ ബ്രാൻഡ് അംബാസഡർ. 
● ചാമ്പ്യന്മാർക്ക് രണ്ട് ലക്ഷം രൂപ സമ്മാനം. 
● 11 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻറ്.

കാസർകോട്: (KasargodVartha) കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ജാസ്‌മിൻ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെരുവത്ത് മെമ്മോറിയൽ അഖിലേന്ത്യാ ടി20 ക്രിക്കറ്റ് ടൂർണമെൻറ് 2025 ഏപ്രിൽ 16 മുതൽ 27 വരെ കാസർകോട് കെസിഎ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. 

2024-ലെ 75-ാം രഞ്ജി ട്രോഫി മത്സരത്തിൽ കേരള ടീമിനെ സെമിഫൈനലിൽ എത്തിക്കുകയും പുറത്താകാതെ 177 റൺസ് നേടി ഫൈനലിൽ നിർണായക പങ്കുവഹിക്കുകയും, ഈ മാസം ഒമാനിൽ പര്യടനം നടത്തുന്ന കേരള ടീമിന്റെ ക്യാപ്റ്റനുമായ മുഹമ്മദ് അസറുദ്ദീനാണ് ടൂർണമെൻ്റിൻ്റെ ബ്രാൻഡ് അംബാസഡർ. രഞ്ജി മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് അദ്ദേഹം.

Participants at the press conference of Kasargod All India T20 Cricket Tournament.

കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ ഉൾപ്പെടെ 22 മികച്ച ടീമുകൾ ടൂർണമെൻ്റിൽ മാറ്റുരയ്ക്കും. ഒരു ദിവസം രണ്ട് മത്സരങ്ങൾ വീതം 11 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻറ് ഏപ്രിൽ 27-ന് നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും.

ചാമ്പ്യൻസ് ടീമിന് ട്രോഫിയോടൊപ്പം രണ്ട് ലക്ഷം രൂപയും റണ്ണേഴ്സ് അപ്പ് ടീമിന് ഒരു ലക്ഷം രൂപയും ക്യാഷ് പ്രൈസ് നൽകും. കൂടാതെ, എല്ലാ മത്സരങ്ങളിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരത്തിന് 2500 രൂപയും, പ്ലെയർ ഓഫ് ദി ടൂർണമെൻറ്, മികച്ച ബാറ്റ്സ്മാൻ, മികച്ച ബൗളർ, മികച്ച വിക്കറ്റ് കീപ്പർ, മികച്ച ഫീൽഡർ, എമർജിംഗ് പ്ലെയർ എന്നിവർക്ക് 10,000 രൂപ വീതം ക്യാഷ് അവാർഡും സമ്മാനിക്കും.

കേരളത്തിലെ ഏറ്റവും മികച്ച ടി20 ക്രിക്കറ്റ് ടൂർണമെൻ്റുകളിൽ ഒന്നാണ് കാസർകോട് നടക്കാൻ പോകുന്ന തെരുവത്ത് മെമ്മോറിയൽ അഖിലേന്ത്യാ ടി20 ക്രിക്കറ്റ് ടൂർണമെൻറ് എന്നും, ഇന്ത്യയുടെ ഭാവി താരങ്ങളാകാൻ പോകുന്ന പ്രതിഭകളുടെ പോരാട്ടം കാണാൻ കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെൻ്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സംഘാടകർ അറിയിച്ചു. 

വാർത്ത സമ്മേളനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ കെ.എം അബ്ദുൽ റഹ്‍മാൻ, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ടി.എം ഇഖ്ബാൽ, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി തളങ്കര നൗഫൽ, കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ, ടൂർണമെൻറ് കോ-ഓർഡിനേറ്റർ ഇസ്‌തിഹാല് ഹുസൈൻ പൊയക്കര എന്നിവർ പങ്കെടുത്തു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

The Theruvath Memorial All India T20 Cricket Tournament 2025, organized by Jasmine Cricket Club in collaboration with KCA and Kasargod DCA, will be held in Kasargod from April 16-27. 22 teams will participate, with Mohammed Azharuddeen as the brand ambassador.

#KasargodCricket #T20Tournament #KeralaCricket #MohammedAzharuddeen #AllIndiaCricket #CricketKerala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia
News Hub