സൈനയ്ക്കും സിന്ധുവിനും പിന്നാലെ ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് കാസര്‍കോട്ടു നിന്നും പുതിയ താരോദയം; ഇന്ത്യയ്ക്കു വേണ്ടി രണ്ടു മത്സരങ്ങളില്‍ കളിക്കും
Jun 7, 2018, 16:33 IST
കാസര്‍കോട്: (www.kasargodvartha.com 07.06.2018) സൈനയ്ക്കും സിന്ധുവിനും പിന്നാലെ ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് കാസര്‍കോട്ടു നിന്നും പുതിയ താരോദയം. കാസര്‍കോട് സ്വദേശിനിയായ നഫീസ സാറ സിറാജ് ആണ് ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഭാവിയുടെ വാഗ്ദാനമായി മാറുന്നത്. കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സാറ. ചൂരിയിലെ സിറാജിന്റെയും മൊഗ്രാല്‍ പുത്തൂരിലെ ആഇശ റാബിയയുടെയും മകളാണ്.
തമിഴ്നാട്ടില്‍ നടന്ന മിക്‌സഡ് ഡബിള്‍സ് ഇന്ത്യന്‍ ജൂനിയര്‍ റാങ്കിംഗില്‍ റണ്ണര്‍ അപ്പ് ആയ നഫീസ സാറ ഓള്‍ ഇന്ത്യ സി ബി എസ് ഇ സില്‍വര്‍ മെഡലിസ്റ്റും വിവിധ ജി സി സി രാജ്യങ്ങളില്‍ നടന്ന ചെറുതും വലുതുമായ ടൂര്‍ണമെന്റുകളിസലെ വിജയികൂടിയാണ്. 2016 -18 കാലഘട്ടത്തില്‍ അണ്ടര്‍ 17, 19 വിഭാഗത്തില്‍ കേരള സ്റ്റേറ്റ് ജൂനിയര്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ഈ കൊച്ചു മിടുക്കി ഏറ്റവും ഒടുവില്‍ ജൂലൈ 14 മുതല്‍ 22 വരെ നടക്കുന്ന അണ്ടര്‍ 19 വിഭാഗത്തില്‍ ഇന്ത്യയ്ക്കു വേണ്ടി ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കും.
അതോടൊപ്പം തന്നെ ജൂലൈ ഏഴ് മുതല്‍ 14 വരെ നാഗ്പൂരില്‍ വെച്ച് നടക്കുന്ന ഏഷ്യന്‍ സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌കൂള്‍സ് ടീമിലും സാറ ഇടം നേടിയിട്ടുണ്ട്. ഇരു ടീമിനും ഒരേ സമയത്ത് സെലക്ഷന്‍ ലഭിക്കുന്ന ആദ്യ കേരളക്കാരി കൂടിയാണ് നഫീസ സാറ. മികച്ച പരിശീലനവും പിന്തുണയും ഉണ്ടെങ്കില്‍ നഫീസയ്ക്ക് ഉന്നത വിജയങ്ങള്‍ കൊയ്‌തെടുക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ച് കൂടിയായ എ നിസാറിന്റെ കീഴില്‍ കോഴിക്കോട്ട് തീവ്ര പരിശീലത്തിലേര്‍പ്പെട്ടിരിക്കുകയാണ് നഫീസയിപ്പോള്‍. പരിശീലത്തിന്റെ ഭാഗമായി ഗള്‍ഫിലുള്ള പിതാവ് ഒഴികെയുള്ള കുടുംബം കോഴിക്കോട്ട് താമസിക്കുകയാണ്.
ദുബൈയിലെ ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു നഫീസ. കളിക്കും പരിശീലനത്തിനും വേണ്ടിയാണ് കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളില്‍ 12-ാം ക്ലാസിലേക്ക് ചേര്‍ന്നത്. മകളുടെ വിജയത്തില്‍ തികഞ്ഞ പ്രതീക്ഷയാണുള്ളതെന്ന് ഒപ്പമുള്ള മാതാവ് റാബിയ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിതാവ് സിറാജ് ദുബൈയില്‍ ഐടി ഉദ്യോഗസ്ഥനാണ്. സഹോദരി റീം സിറാജും ഈ മേഖലയില്‍ തന്നെ വളര്‍ന്നു വരുന്ന കായിക താരമാണ്. കോഴിക്കോട് ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് റീം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sports, Mogral puthur, Choori, school, Kasaragod native will Participate in Badminton Championship for Indian Team, Nafeesa Sara Badminton.
< !- START disable copy paste -->