കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുമ്പോഴും മുഹമ്മദ് റാഫി വിജയിച്ചുകൊണ്ടേയിരിക്കുന്നു
Oct 29, 2015, 20:32 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 29/10/2015) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുമ്പോഴും ജയിച്ചു കൊണ്ടേയിരിക്കുകയാണ് തൃക്കരിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് റാഫി. സീസണില്‍ ഒരു വിജയവും ഒരു സമനിലയും മാത്രം നേടി പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനത്തിരിക്കുമ്പോള്‍ ഗോള്‍ പട്ടികയില്‍ മുഹമ്മദ് റാഫി നാലാം സ്ഥാനത്താണ്.
മാത്രമല്ല സീസണില്‍ ഇതുവരെ ബ്ലാസ്റ്റേഴ്‌സ് നേടിയത് ഏഴ് ഗോളുകളായിരുന്നു. ഇതിന്റെ പകുതിയില്‍ കൂടുതല്‍ സംഭാവന റാഫിയുടേതായിരുന്നു. ആകെ നാല് ഗോളുകളാണ് റാഫി നേടിയത്. ഈ നാലു ഗോളുകളും എണ്ണം പറഞ്ഞ ഹെഡ്ഡറുകളിലൂടെയാണ് റാഫി നേടിയതെന്നത് ശ്രദ്ധേയമാണ്.
ഇതുകൂടാതെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വേഗതയേറിയ ഗോള്‍ റാഫിയുടെ പേരിലാണ്. പൂനെ എഫ്‌സിക്കെതിരെ മത്സരം തുടങ്ങി 49 -ാം സെക്കന്‍ഡിലാണ് റാഫി ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ വല ചലിപ്പിച്ചത്. പിന്നാലെ കളിയുടെ 30-ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടതോടെ റാഫി രണ്ടാമതും ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ടായി.
കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരായ മത്സരത്തിലാണ് റാഫിയുടെ തുടക്കം. രാഹുല്‍ ബെക്കെയെറിഞ്ഞ ത്രോ റാഫി ഹെഡ്ഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മഡ്ഗാവിലായിരുന്നു റാഫിയുടെ രണ്ടാമത്തെ ഗോള്‍. മത്സരത്തിന്റെ 24 -ാം മിനിറ്റിലാണ് റാഫി ഗോള്‍ നേടിയത്. മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് 2 -1 ന് പരാജയപ്പെടുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ 3- 1 ന്റെ വിജയം മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് ആഘോഷിക്കാനുള്ളതെങ്കില്‍ സീസണിലെ ഏറ്റവും മനോഹരമായ നാലു ഗോളുകളില്‍ അഭിമാനം കൊള്ളുകയാണ് റാഫി.
കഴിഞ്ഞ തവണ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയിലായിരുന്ന റാഫിയെ ബ്ലാസ്റ്റേഴ്‌സ് 19 ലക്ഷത്തിന് സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ കോടിപതിയും റാഫിയാണ്. മുംബൈ മഹീന്ദ്രയിലായിരുന്ന റാഫിയെ 2010ല്‍ ഒരു കോടി രൂപയ്ക്കാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്‌സ് സ്വന്തമാക്കിയത്.
ഫുട്‌ബോളിന്റെ ഈറ്റില്ലമായ തൃക്കരിപ്പൂരിലെ റാഫി ഹിറ്റാച്ചി തൃക്കരിപ്പൂര്‍, എംആര്‍സി എഫ്‌സി എടാട്ടുമ്മല്‍, ആക്മി തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രദേശിക ക്ലബ്ബുകളിലൂടെയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെത്തിയത്. 2009ല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ പന്തു തട്ടി തുടങ്ങിയതോടെയാണ് റാഫിയുടെ കുതിപ്പിന് വേഗത കൂടിയത്.
Keywords : Trikaripur, Kerala, Kasaragod, Sports, Football, Kanhangad, Muhammed Rafi, Indian Super League, Kerala Blasters, Its victory for Muhammed Rafi.