ISL attendence | ഐഎസ്എൽ ചരിത്രത്തിൽ കാണികളുടെ എണ്ണത്തിൽ റെകോർഡിട്ട മത്സരങ്ങളും മൈതാനവും ഇവ! കേരള ബ്ലാസ്റ്റേഴ്സിന് അതുല്യ നേട്ടം
Sep 30, 2022, 21:13 IST
രണ്ട് സീസണുകളിലും ഏറ്റവും കൂടുതൽ കാണികളെ ആകർഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു, സീസൺ ഒന്നിൽ ശരാശരി 49,111 പേരും രണ്ടിൽ 52,008 പേരും മഞ്ഞപ്പടയുടെ കളി കണ്ടു. ഈ സീസണിൽ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ, തങ്ങളുടെ പ്രിയപ്പെട്ട ക്ലബുകൾക്കായി ആരാധകർ സ്റ്റേഡിയങ്ങളിൽ തിരിച്ചെത്തും. ഐഎസ്എൽ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ പങ്കെടുത്ത മത്സരങ്ങൾ നോക്കാം.
1. അത്‌ലറ്റികോ ഡി കൊൽകത്ത 2-1 ചെന്നൈയിൻ (2015)
ഹാജർ: 68,340
സ്ഥലം: സാൾട് ലേക് സ്റ്റേഡിയം, കൊൽകത്ത
തീയതി: ഡിസംബർ 16, 2015
അത്‌ലറ്റികോ ഡി കൊൽകത്തയും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള രണ്ടാം സീസണിലെ രണ്ടാം പാദ സെമിഫൈനൽ പോരാട്ടത്തിൽ കൊൽകത്ത ആസ്ഥാനമായുള്ള ക്ലബ് സന്ദർശകരെ 2-1 ന് തോൽപ്പിച്ചത് ഡെജൻ ലെകിച്ചിന്റെയും ഇയാൻ ഹ്യൂമിന്റെയും മികവിലാണ്. ഇഞ്ചുറി ടൈമിൽ ഫിക്രു ടെഫെറ ചെന്നൈയിന് വേണ്ടി ഒരു ഗോൾ നേടി.
2. അത്‌ലറ്റികോ ഡി കൊൽകത്ത 3-0 മുംബൈ സിറ്റി (2014)
ഹാജർ: 65,000
സ്ഥലം: സാൾട് ലേക് സ്റ്റേഡിയം, കൊൽകത്ത
തീയതി: ഒക്ടോബർ 12, 2014
ഐഎസ്എൽ ചരിത്രത്തിലെ ആദ്യ മത്സരത്തിൽ 65,000 കാണികളെത്തിയ സാൾട് ലേക് സ്റ്റേഡിയത്തിൽ എടികെ 3-0 ന് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ഫിക്രു ടെഫെറ, ബോർജ ഫെർണാണ്ടസ്, അർണാൽ ലിബർട്ട് എന്നിവരാണ് ആതിഥേയർക്കായി വലകുലുക്കിയത്.
3. കേരള ബ്ലാസ്റ്റേഴ്സ് 0-1 ഡെൽഹി ഡൈനാമോസ് (2015)
ഹാജർ: 62,087
സ്ഥലം: ജെഎൽഎൻ സ്റ്റേഡിയം, കൊച്ചി
തീയതി: ഒക്ടോബർ 18, 2015
ഐഎസ്എൽ രണ്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഡെൽഹി ഡൈനാമോസിനെ നേരിടുമ്പോൾ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഏറ്റവും കൂടുതൽ കാണികളെയാണ് കണ്ടത്. 87-ാം മിനിറ്റിൽ റിച്ചാർഡ് ഗാഡ്‌സെ നേടിയ ഏക ഗോൾ മലയാളി ഹൃദയങ്ങളെ തകർത്തു.
4. കേരള ബ്ലാസ്റ്റേഴ്സ് 0-0 മുംബൈ സിറ്റി (2015)
ഹാജർ: 61,483
സ്ഥലം: ജെഎൽഎൻ സ്റ്റേഡിയം, കൊച്ചി
തീയതി: ഒക്ടോബർ 10, 2015
ഐഎസ്എൽ രണ്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഹോം മത്സരത്തിൽ ജെഎൽഎൻ സ്റ്റേഡിയത്തിൽ വൻ ജനപങ്കാളിത്തം ആവേശക്കടലായി. ആതിഥേയരെ മുംബൈ സിറ്റി ഗോൾരഹിത സമനിലയിൽ തളച്ചു.
5. കേരള ബ്ലാസ്റ്റേഴ്സ് 0-1 ചെന്നൈയിൻ (2014)
ഹാജർ: 61,323
സ്ഥലം: ജെഎൽഎൻ സ്റ്റേഡിയം, കൊച്ചി
തീയതി: നവംബർ 30, 2014
ഐഎസ്എൽ ആദ്യ സീസണിൽ സ്വന്തം തട്ടകത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് നേരിട്ട ഏക പരാജയം ചെന്നൈയിൻ എഫ്‌സിക്കെതിരെയായിരുന്നു.
Keywords: Kochi, Kerala, News, Latest-News, Top-Headlines, ISL, Football, Footballer, Indian Super League: Most attended matches in ISL history!.