city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐപിഎൽ 15-ാം എഡിഷൻ പൂർണമായും ഇൻഡ്യയിൽ തന്നെ?; 6 വേദികൾ മാത്രമെന്ന് സൂചന; സാധ്യതകൾ ഇങ്ങനെ

മുംബൈ: (www.kasargodvartha.com 19.02.2022) ഐപിഎൽ 15-ാം എഡിഷൻ പൂർണമായും ഇൻഡ്യയിൽ തന്നെ നടക്കുമെന്ന് റിപോർടുകൾ. ഐ‌പി‌എൽ മെഗാ ലേലത്തിന് ശേഷം ഇപ്പോൾ വേദികളെ കുറിച്ചുള്ള ചർചകളാണ് ഉയരുന്നത്. കോവിഡ് വരവിനെത്തുടർന്ന് ഐപിഎൽ 2020 എഡിഷൻ യുഎഇയിലാണ് നടന്നത്. അതേസമയം കോവിഡിന്റെ രണ്ടാം തരംഗം കാരണം ബിസിസിഐക്ക് കഴിഞ്ഞ വർഷത്തെ എഡിഷന്റെ രണ്ടാം പകുതിയും ഗൾഫിലേക്ക് മാറ്റേണ്ടിവന്നു.
                    
ഐപിഎൽ 15-ാം എഡിഷൻ പൂർണമായും ഇൻഡ്യയിൽ തന്നെ?; 6 വേദികൾ മാത്രമെന്ന് സൂചന; സാധ്യതകൾ ഇങ്ങനെ

15-ാം എഡിഷൻ ബിസിസിഐ ഇൻഡ്യയിലെ ആറ് വേദികളിലായി നടത്താനാണ് സാധ്യത. മഹാമാരിക്കിടെ രാജ്യവ്യാപകമായി വിമാന യാത്ര ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ആറ് വേദികളിൽ അഞ്ചും മഹാരാഷ്ട്രയിൽ ആയിരിക്കുമെന്നാണ് വിവരം. അതേസമയം അഹ് മദാബാദിലെ നരേന്ദ്ര മോദി ക്രികറ്റ് സ്റ്റേഡിയം നോകൗട് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കും.

മാർച് 27 മുതൽ മെയ് 28 വരെയാണ് 15-ാം സീസൺ നടക്കുന്നത്. വാങ്കഡെ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡോ. ഡി വൈ പാടീൽ സ്‌പോർട്‌സ് സ്റ്റേഡിയം, മഹാരാഷ്ട്ര ക്രികറ്റ് അസോസിയേഷൻ സ്റ്റേഡിയം (പൂനെ) ആയിരിക്കും ലീഗ് ഘട്ടത്തിൽ കൂടുതൽ മത്സരങ്ങളും നടക്കുക. ബിസിസിഐ നവി മുംബൈയിലെ ജിയോ സ്റ്റേഡിയത്തിൽ രണ്ട് മത്സരങ്ങൾ സംഘടിപ്പിക്കാൻ താൽപര്യപ്പെടുന്നതായും റിപോർടുണ്ട്.

ലഖ്‌നൗ സൂപർ ജയന്റ്‌സ് (എൽഎസ്ജി), ഗുജറാത് ടൈറ്റൻസ് (ജിടി) എന്നീ രണ്ട് പുതിയ ടീമുകളും ഇത്തവണയുണ്ടാവും. ഇതോടെ ലീഗിലെ മത്സരങ്ങളുടെ എണ്ണവും വർധിക്കും. ഫെബ്രുവരി അവസാനത്തോടെ അന്തിമ ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.

Keywords: News, National, Top-Headlines, Sports, Cricket, Cricket Tournament, IPL, India, Report, Narendra-Modi, Mumbai, IPL 2022, IPL 2022 edition is set to be held entirely in India?.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia