അടുത്ത സീസണില്‍ ഐപിഎലില്‍ എത്താന്‍ ശ്രമിക്കും, 8 വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാം: ശ്രീശാന്ത്
തിരുവനന്തപുരം: (www.kasargodvartha.com 12.02.2021) ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ നിന്നും പുറത്തായതിനു പിന്നാലെ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ഐപിഎല്‍ താരലേലത്തിന്റെ അന്തിമപട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. അടുത്ത സീസണില്‍ ഐപിഎലിലെത്താന്‍ ശ്രമിക്കുമെന്നും എട്ട് വര്‍ഷം കാത്തിരുന്നെങ്കില്‍ ഇനിയുമാകാമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന്റെ ജയമാണ് ലക്ഷ്യമെന്നും ശ്രീശാന്ത് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞു. ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത 1114 താരങ്ങളുടെ പട്ടിക 292 ലേക്ക് ചുരുക്കിയപ്പോഴാണ് ശ്രീശാന്ത് പുറത്തായത്. 75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തത്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Sports, IPL-Auction-2021, IPL Auction 2021; Sreesanth says will try for next season