സമനിലയില്‍ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്; കളിച്ച 3 ഹോം മാച്ചുകളിലും സമനില, പ്രതീക്ഷ അസ്തമിക്കുമോ?
Dec 4, 2017, 10:18 IST
കൊച്ചി: (www.kasargodvartha.com 04.12.2017) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലയില്‍ കുരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്. കളിച്ച മൂന്ന് ഹോം മാച്ചുകളിലും ബ്ലാസ്‌റ്റേഴ്‌സിന് വിജയം നേടാന്‍ സാധിച്ചിട്ടില്ല. ഞായറാഴ്ച നടന്ന മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 1-1 ന് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങി. ഇതിനു മുമ്പ് നടന്ന കൊല്‍ക്കത്തയ്‌ക്കെതിരെയും ജംഷദ്പൂരിനെതിരെയുമുള്ള മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് സമനിലയിലായിരുന്നു.
ഹോം മാച്ചുകളായിട്ടും വിജയം കരസ്ഥമാക്കാന്‍ കഴിയാത്തത് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍ അസ്തമിക്കാന്‍ കാരണമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഞായറാഴ്ച നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ മികച്ച പ്രടകനം ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചെങ്കിലും രണ്ടാം പകുതിയായതോടെ വിജയം നഷ്ടമാവുകയായിരുന്നു.
14-ാം മിനുട്ടില്‍ സിഫനിയോസിലൂടെ മുന്നിലെത്തിയ കേരളത്തിന്റെ ചങ്ക് തകര്‍ത്ത് 77-ാം മിനിറ്റിലാണ് ബല്‍വന്ത് സിങ്ങ് മഞ്ഞപ്പടയുടെ വല കുലുക്കിയത്. മത്സരത്തില്‍ മികച്ച രണ്ട് അവസരങ്ങള്‍ പാഴാക്കിയ മലയാളി താരം സി കെ വിനീത് കളിതീരുന്നതിന് തൊട്ട് മുമ്പ് ചുവപ്പ് കാര്‍ഡുകണ്ട് പുറത്തുപോകുകയും ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Sports, Top-Headlines, Indian Super League 2017: Kerala Blasters draw again despite Mark Sifneos strike.