ഇന്ത്യന്‍ പ്രൊ-കബഡിയില്‍ കാസര്‍കോട് സ്വദേശി സാഗര്‍ ബി കൃഷ്ണ ഇത്തവണ ജഴ്സിയണിയുന്നത് പുനേരി പള്‍ട്ടനു വേണ്ടി
Jul 19, 2019, 20:47 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2019) ഇന്ത്യന്‍ പ്രൊ-കബഡിയില്‍ കാസര്‍കോട് സ്വദേശി സാഗര്‍ ബി കൃഷ്ണ ഇത്തവണ ജഴ്സിയണിയുന്നത് പുനേരി പള്‍ട്ടനു വേണ്ടി. ഉദുമ അച്ചേരിയിലെ മുന്‍ ഗള്ഫുകാരന് ബാലകൃഷ്ണന് - മീന ദമ്പതികളുടെ മകനാണ് സാഗര്‍. നേരത്തെ നാലു തവണ പ്രൊ-കബഡിയില്‍ ടീം അംഗമായിരുന്നു. സീസണ് 7 മത്സരങ്ങള്‍ 20 ന് ഹൈദരാബാദ് ജിഎംസി ബാലയോഗി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ആരംഭിക്കുന്നത്.
ആള് റൗണ്ടറായാണ് പുനേരി പള്ട്ടന് വേണ്ടി സാഗര്‍ ജേഴ്സിയണയുന്നത്. ദേശീയ -അന്തര്‍ദേശീയ താരങ്ങളെ ഉള്‍പ്പെടുത്തി 12 ടീമുകളാണ് ഇത്തവണയും മത്സര രംഗത്തുളളത്. കേരള കബഡി ടീം ക്യാപ്റ്റന്‍ കൂടിയായ സാഗര്‍ തന്റെ ആദ്യ മത്സരത്തില്‍ ഒന്നാം നമ്പര്‍ ജേഴ്സിയണിഞ്ഞ് ഹരിയാന സ്റ്റീലേഴ്സിനോട് ഏറ്റുമുട്ടും. 22 നാണ് മത്സരം.
ഇന്ത്യന്‍ താരം അനൂപ് കുമാറാണ് സാഗറിന്റെ കോച്ച്. തെലുഗു ടൈറ്റന്‍സ്, യുപി യോദ്ധ എന്നീ ടീമുകള്‍ക്ക് വേണ്ടി തുടര്‍ച്ചയായ സീസണുകളില്‍ തിളങ്ങിയ ശേഷം ഇതാദ്യമായാണ് പുനേരിക്ക് വേണ്ടി കളിക്കുന്നതെന്ന് സാഗര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള കബഡി താരമാണ് 26കാരനായ സാഗര്‍. 48 ദേശീയ മത്സരങ്ങളില്‍ 57 പോയിന്റ് നേടാനായി. ഒരു മത്സരത്തില്‍ ശരാശരി ആറ് പോയിന്റ് നേടി. 90 ശതമാനത്തോളമാണ് നോട്ട് ഔട്ട്. 123 ടാക്കിള്‍. അതില്‍ മൂന്ന് സൂപ്പര്‍ ടാക്കിള്‍. കടുത്ത പരിശീലനത്തിനു ശേഷമുള്ള മികച്ച പ്രകടനത്തിനു കാത്തിരിക്കുകയാണ് കബഡി ആസ്വാദകര്‍. അച്ചേരി അര്‍ജുനയാണ് സാഗറിന്റെ സ്വന്തം ടീം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sports, Kabaddi-Team, kabadi-competition, Indian Pro Kabaddi; Sagar B Krishna joined in Puneri Paltan
< !- START disable copy paste -->