ഇന്ത്യ- ന്യൂസിലാന്‍ഡ് ടി ട്വന്റി; രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
Nov 5, 2017, 10:54 IST
രാജ്കോട്ട്: (www.kasargodvartha.com 05.11.2017) ഇന്ത്യ- ന്യൂസിലാന്‍ഡ് ടി ട്വന്റി പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 40 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കിവീസിന് കോളിന് മുണ്‍റോയുടെ സെഞ്ചുറിയുടെ കരുത്തോടെ 20 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എടുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
58 പന്തുകളില്‍ നിന്നാണ് മുണ്‍റോ 109 റണ്‍സ് അടിച്ചുകൂട്ടിയത്. ഏഴു ഫോറുകളും ഏഴു സിക്സറുകളുമടങ്ങുന്നതാണ് ഇന്നിംഗ്സ്. ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റില്‍ 45 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 105 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. ഇന്ത്യയ്ക്കു വേണ്ടി കോഹ്ലി (65), ധോണി (49) മാത്രമേ തിളങ്ങാനായുള്ളൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Sports, India, India vs New Zealand 2nd T20: New Zealand Beat India By 40 Runs To Level Series 1-1
Keywords: news, Sports, India, India vs New Zealand 2nd T20: New Zealand Beat India By 40 Runs To Level Series 1-1