Sports | പുതുതായി നിർമിച്ച പൊലീസ് ടർഫ് മൈതാനത്ത് ആദ്യത്തെ ഔദ്യോഗിക മത്സരം 2 ദിവസങ്ങളിൽ; കണ്ണൂർ റേൻജ് ഡിഐജി കപ്പിൽ ആദ്യമത്സരം കാസർകോടും കണ്ണൂർ റൂറലും തമ്മിൽ
● മാർച്ച് 26, 27 തീയതികളിലാണ് മത്സരം.
● കാസർകോട്, കണ്ണൂർ റൂറൽ, കോഴിക്കോട് റൂറൽ, കെഎപി നാല് ബറ്റാലിയൻ,
● കണ്ണൂർ സിറ്റി, കാസർകോട് ബി ടീം, കോഴിക്കോട് സിറ്റി, വയനാട് ടീമുകൾ മത്സരിക്കുന്നു.
● മത്സരത്തിൽ ഡിഐജി യതീഷ് ചന്ദ്രയും സംബന്ധിക്കും.
കാസർകോട്: (KasargodVartha) പാറക്കട്ട എ ആർ കാംപിനോടനുബന്ധിച്ച് പുതുതായി നിർമിച്ച പൊലീസ് ടർഫ് മൈതാനത്ത് ആദ്യത്തെ ഔദ്യോഗിക മത്സരം മാർച്ച് 26, 27 തീയതികളിലായി നടക്കും. കണ്ണൂർ റേൻജ് ഡിഐജി കപ്പിന് വേണ്ടിയുള്ള മത്സരമാണ് രണ്ട് ദിവസങ്ങളിലായി നടക്കുക. ആദ്യമത്സരം 26ന് വൈകീട്ട് അഞ്ചു മണിക്ക് കാസർകോടും കണ്ണൂർ റൂറലും തമ്മിലാണ്. അന്ന് തന്നെ വൈകീട്ട് 5.40ന് കോഴിക്കോട് റൂറലും കെഎപി നാല് ബറ്റാലിയനും തമ്മിൽ നടക്കും.
26ന് 6.20ന് കണ്ണൂർ സിറ്റിയും കാസർകോട് ബി ടീമും തമ്മിൽ നേരിട്ട് ഏറ്റുമുട്ടും. സന്ധ്യയ്ക്ക് ഏഴു മണിക്ക് നടക്കുന്ന മത്സരത്തിൽ കോഴിക്കോട് സിറ്റിയും വയനാടും ഏറ്റുമുട്ടും. ഒന്നാം റൗണ്ട് മത്സരങ്ങളിൽ നിന്നും വിജയിക്കുന്ന ടീമുകൾ തമ്മിൽ രാത്രി 7.40നും 8.20 നും നടക്കുന്ന രണ്ട് സെമി ഫൈനൽ മത്സരം നടക്കും. സെമിയിൽ വിജയിക്കുന്ന രണ്ട് ടീമുകൾ തമ്മിൽ 27 ന് വൈകീട്ട് അഞ്ചു മണിക്ക് ഫൈനലിൽ ഏറ്റുമുട്ടും. ഡിഐജി യതീഷ് ചന്ദ്രയും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയും ഫുട്ബോൾ മത്സര പരിപാടിയിൽ സംബന്ധിക്കും.
പാറക്കട്ടയിലെ ജില്ലാ പൊലീസ് ആസ്ഥാനത്ത് കേരള പൊലീസ് ഒരുക്കിയ അത്യാധുനിക ടർഫ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ മാസം ഉദ്ഘാടനം ചെയ്തത്. ജില്ലയിലെ ഏറ്റവും വലിയ ടർഫായ ഇവിടെ ക്രികറ്റ്, ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെ വിവിധ കായിക ഇനങ്ങൾക്കായി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുക എന്നത് പൊലീസിൻ്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
ഈ വാർത്തങ്കുവെക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
The inaugural football match for the Kannur Range DIG Cup will be held on the newly constructed police turf ground at Parakkata AR Camp, Kasaragod on March 26 and 27.
#KasaragodFootball #KannurDIGCup #PoliceTurf #KeralaSports #FootballMatch #InauguralGame