ബാഡ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ യംഗ് ചാംപ്സ്
Dec 8, 2017, 16:48 IST
തിരുവനന്തപുരം: (www.kasargodvartha.com 08.12.2017) ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സും ക്വസ്റ്റ് ഫോര്‍ എക്സലന്‍സും പുല്ലേല ഗോപിചന്ദ് അക്കാദമിയും ചേര്‍ന്ന് വളര്‍ന്നുവരുന്ന ബാഡ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവസരമൊരുക്കുന്നു. യംഗ് ചാംപ്സ് എന്ന പുതിയ ക്യാമ്പയിനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വയസും അതിന് താഴെയുള്ളവരുമായ ബാഡ്മിന്റണ്‍ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കാവുന്ന തരത്തിലാണ് സംരംഭം.
വിജയികളെ ഹൈദരാബാദ് പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ പരിശീലനത്തിനായി സെലക്ഷന് നടപടിയിലൂടെ തെരഞ്ഞെടുക്കും. രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ എന്‍ട്രി ക്വസ്റ്റ് ഫോര്‍ എക്സലന്‍സിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ സമര്‍പ്പിക്കാം. ആവശ്യമായ വെളിച്ചത്തില്‍ വ്യക്തമായി ചിത്രീകരിച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് അയക്കേണ്ടത്.
എന്‍ട്രി സൗജന്യമായിരിക്കും. മൂന്നാഴ്ച വരെ ഇത് സ്വീകരിക്കും. നാല് മുതല്‍ ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന സെലക്ഷന് നടപടി പിന്നീട് നടക്കും. പുല്ലേല ഗോപിചന്ദ് നേരിട്ട് വിജയികളെ തെരഞ്ഞെടുക്കും. അക്കാദമിയില്‍ പരിശീലനത്തിനായി തെരഞ്ഞെടുത്തവരുടെ പേര് വിവരം ക്വസ്റ്റ് ഫോര്‍ എക്സലന്‍സിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ പ്രഖ്യാപിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Sports, IDBI Federal Life Insurance Quest for Excellence & Pullela Gopichand Academy launch Young Champs.