Taekwondo | സംസ്ഥാന തായ്ക്വോന്‍ഡോ ചാംപ്യന്‍ഷിപില്‍ ഹാട്രിക് സ്വര്‍ണം നേടി അഭിമാനമായി കാസര്‍കോട് സ്വദേശിനി എഎം ഫാത്വിമ
Nov 21, 2022, 20:20 IST
കാസര്‍കോട്: (www.kasargodvartha.com) സംസ്ഥാന തായ്ക്വോന്‍ഡോ ചാംപ്യന്‍ഷിപില്‍ ഹാട്രിക് സ്വര്‍ണം നേടി കാസര്‍കോട് സ്വദേശിനി എഎം ഫാത്വിമ അഭിമാനമായി. നവംബര്‍ 19, 20 തീയതികളിലായി എറണാകുളം ഏലൂര്‍ മുനിസിപല്‍ ടൗണ്‍ ഹോളില്‍ നടന്ന 24-ാമത് സംസ്ഥാന കേഡറ്റ് തായ്ക്വോന്‍ഡോ ചാംപ്യന്‍ഷിപിലായിരുന്നു ഫാത്വിമയുടെ നേട്ടം.
ഇതോടെ ജനുവരിയില്‍ നടക്കുന്ന ദേശീയ ചാംപ്യന്‍ഷിപിലേക്ക് ഫാത്വിമ യോഗ്യത നേടി. നായന്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. തുടര്‍ചയായി ഇത് മൂന്നാം തവണയാണ് ഇതേ വിഭാഗത്തില്‍ ഫാത്വിമ സ്വര്‍ണ മെഡല്‍ നേടുന്നത്.
വിദ്യാനഗര്‍ പടുവടുക്കത്തെ പരേതനായ അഡ്വ. അശ്റഫ് - ജമീല ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: മുഹമ്മദ്, ഖദീജ. 5 ഡാന്‍ ബ്ലാക് ബെല്‍റ്റും ഇന്റര്‍നാഷണല്‍ റഫറിയുമായ കാസര്‍കോട് യോദ്ധ തായ്ക്വോന്‍ഡോ അകാഡമിയിലെ ജയന്‍ പൊയിനാച്ചിയാണ് പരിശീലകന്‍.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Winner, Student, Championship, Hat-trick gold for Fathima in state taekwondo championships.
< !- START disable copy paste -->