ബ്രസീല്‍ താരം നൈമറിന്റെ ഫ് ളക്‌സില്‍ പാലഭിഷേകം; അര്‍ജന്റീന ആരാധകര്‍ കളിയാക്കി; ഇതേ തുടര്‍ന്നുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് മുഴുവന്‍ ഫ്‌ളക്‌സും പോലീസ് നീക്കിയതോടെ ആരാധകര്‍ ഒന്നിച്ച് പോലീസിനെതിരെ തിരിഞ്ഞു
Jun 23, 2018, 13:48 IST
മേല്‍പറമ്പ്: (www.kasargodvartha.com 23.06.2018) വെള്ളിയാഴ്ച വൈകിട്ട് നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീല്‍ ടീം വിജയിച്ചതിനെ തുടര്‍ന്ന് അവരുടെ സൂപ്പര്‍താരമായ നൈമറിന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തിയത് സംഘര്‍ഷത്തിന് കാരണമായി.
പാലഭിഷേകം നടത്തുന്നതിനെ അര്‍ജന്റീന ആരാധകര്‍ കളിയാക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേക്കല്‍ എസ്.ഐ കെ.പി.വിനോദ് കുമാറും സംഘവും മുഴുവന്‍ ഫ്‌ളക്‌സും നീക്കിയതോടെ ആരാധകര്‍ ഒന്നിച്ച് പോലീസിനെതിരെ തിരിയുകയായിരുന്നു.
പോലീസ് എയ്ഡ് പോസ്റ്റിനെ മറയ്ക്കും വിധം സ്ഥാപിച്ച കൂറ്റന്‍ ഫ്‌ളക്‌സുകളും കട്ട് ഔട്ടുകളും പോലീസ് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഫുട്‌ബോള്‍ ആരാധകര്‍ ഒന്നിക്കുകയും പോലീസിനെതിരെ തിരിയുകയും ചെയ്തത്. ഫ്‌ളക്‌സ് പഴയതുപോലെ സ്ഥാപിക്കാതെ പോലീസിനെ വിടുകയില്ലെന്ന് ആരാധകര്‍ പറഞ്ഞു.
തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സംഘര്‍ഷത്തിന് അയവ് വരുത്തുകയായിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ശനിയാഴ്ച ബേക്കല്‍ സ്‌റ്റേഷനില്‍ വെച്ച് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സമാധാന കമ്മറ്റി വിളിച്ചിട്ടുണ്ട്.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Group Clash between Football fans, Melparamba, news, Clash, Football, Sports, Police, Bekal, Kerala.