Football | 'ഫൗൾ വിളിച്ചില്ലെന്ന് ആരോപിച്ച് റഫറിയെ ആക്രമിച്ചു'; ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം; 20 പേർക്കെതിരെ കേസ്
● പടന്നയിലെ ക്യാപ് ടർഫ് മൈതാനത്താണ് സംഭവം നടന്നത്.
● ഉദിനൂർ പി.സി. ബ്രദേഴ്‌സും, പടന്ന സ്ട്രൈറ്റ് ലൈൻ ക്ലബ്ബും തമ്മിലായിരുന്നു മത്സരം.
● റഫറി നീലേശ്വരം പള്ളിക്കരയിലെ പി. സജിത് ഗോവിന്ദിനാണ് മർദ്ദനമേറ്റത്.
പടന്ന: (KasargodVartha) ടർഫിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സംഘർഷം. ഫൗൾ വിളിച്ചില്ലെന്ന് ആരോപിച്ച് റഫറിയെ അക്രമിച്ചുവെന്ന പരാതിയിൽ 20 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഗോളിയുടെ കാലിൽ തട്ടി എതിർ ടീമിൻ്റെ കളിക്കാരൻ വീണതിനെ തുടർന്ന് ഫൗൾ വിളിച്ചില്ലെന്നായിരുന്നു ആരോപണം.
പടന്നയിലെ ക്യാപ് ടർഫ് മൈതാനത്ത് സെയിലേഴ്സ് ക്ലബ് ചെറുവത്തൂരിൻ്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ഉദിനൂർ പി സി ബ്രദേഴ്സ് ക്ലബും പടന്ന സ്ട്രൈറ്റ് ലൈൻ ക്ലബും തമ്മിൽ മത്സരം നടന്നുകൊണ്ടിരിക്കെ പടന്ന ക്ലബിൻ്റെ കളിക്കാരൻ ഉദിനൂരിൻ്റെ ഗോളിയുടെ കാലിൽ തട്ടി വീണത് ഫൗൾ വിളിച്ചില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നാണ് പറയുന്നത്.
റഫറി നീലേശ്വരം പള്ളിക്കരയിലെ പി സജിത് ഗോവിന്ദിനാണ് മർദനമേറ്റത്. 20 അംഗ സംഘം തടഞ്ഞു നിർത്തി ചീത്ത വിളിക്കുകയും കൈ കൊണ്ട് അടിച്ചും ചവിട്ടിയും കല്ലുവെച്ച മോതിരം പോലുള്ള സാധനം ഉപയോഗിച്ച് കുത്തിയും പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ചന്തേര പൊലീസ് കണ്ടാലറിയാവുന്ന 20 പേർക്കെതിരെയാണ് കേസെടുത്തത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A football match led to a clash after the referee didn't call a foul. 20 people have been charged with attacking the referee in a Kasaragod match.
#Football #Attack #Referee #KasaragodNews #TurfClash #FootballMatch