ബ്ലോക്ക് തല ഇന്റര്‍ യൂത്ത് സ്‌പോര്‍ട്‌സ് മീറ്റ്: ഫുട്‌ബോള്‍ മത്സരത്തില്‍ ബ്ലൈസ് തളങ്കര ജേതാക്കള്‍
Feb 17, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 17/02/2016) നെഹ്‌റു യുവകേന്ദ്രയുടെ ബ്ലോക്ക് തല ഇന്റര്‍ യൂത്ത് സ്‌പോര്‍ട്‌സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ബ്ലൈസ് തളങ്കര ജേതാക്കളായി. കാഞ്ഞങ്ങാട് നടക്കുന്ന ജില്ലാതല മത്സരത്തില്‍ കാസര്‍കോട് ബ്ലോക്കിനെ പ്രതിനിധീകരിച്ച് ബ്ലൈസ് തളങ്കര മത്സരിക്കും.
തളങ്കര മുസ്ലീം ഹൈസ്‌കൂളില്‍ നടന്ന മത്സരം കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് മെമ്പര്‍ ഹാരിസ് തായലങ്ങാടി ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മുഖ്യാതിഥി ആയിരുന്നു. നെഹ്‌റു യുവകേന്ദ്ര കാസര്‍കാട് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സയ്യിദ് സവാദ്, ബ്ലൈസ് തളങ്കര സെക്രട്ടറി സിദ്ദീഖ് ചക്കര എന്നിവര്‍ സംബന്ധിച്ചു.
Keywords : Football tournament, Sports, Winners, Meet, Kasaragod, Blaze Thalangara.