ഫുട്‌ബോള്‍ സപ്പോര്‍ട്ടേഴ്‌സ് ലീഗ്-2: ബാങ്ക് ഫൈറ്റേഴ്‌സ് എഫ്‌സി ചാമ്പ്യന്മാര്‍
Apr 19, 2017, 09:02 IST
ദുബൈ: (www.kasargodvartha.com 19/04/2017) ഹൈപ്പ് ആഭിമുഖ്യത്തില്‍ ദുബൈ മംസാര്‍ അല്‍ ഷബാബ് സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ സപ്പോട്ടേഴ്‌സ് ലീഗില്‍ ബാങ്ക് ഫൈറ്റേഴ്‌സ് എഫ് സി ജേതാക്കളായി. ഷൂട്ടൗട്ടിലേക്ക് നീണ്ട വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പവര്‍ ബും സ്‌പോട്ടിങ്ങിനെ തകര്‍ത്താണ് ബാങ്ക് ഫൈറ്റേഴ്‌സ് ജേതാക്കളായത്.
ജില്ലയിലെ മികച്ച താരങ്ങള്‍ അണിനിരന്ന അഞ്ചു ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗിലേയും, സ്പാനീഷ് ലീഗിലേയും വിവിധ ടീമുകളുടെ ആരാധകരായ ഫുട്‌ബോള്‍ പ്രേമികളുടെ വാട്‌സപ്പ് ഗ്രൂപ്പായ ഫുട്‌ബോള്‍ സപ്പോട്ടേഴ്‌സാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
ടൂര്‍ണമെന്റില്‍ അബുദാബി സ്‌ട്രൈക്കേഴ്‌സിനെ മികച്ച ടീമായി തിരഞ്ഞെടുത്തു. ബാങ്ക് ഫൈറ്റേഴ്‌സ് താരമായ അസാദ് മികച്ച കളിക്കാരനായാപ്പോള്‍ പവര്‍ ബൂം താരം ആരിഫ് ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് നേടി. മികച്ച ഗോളിയായി ബാങ്ക് ഫൈറ്റേസിന്റെ മുഫീദിനേയും ഡിഫന്ററായി അബുദാബി സ്‌ട്രൈക്കേഴ്‌സിലെ വാസില്‍ റഹ് മാനേയും തിരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Dubai, Football, Sports, Championship, Football supporters league-2: Bank Fighters FC wins.