ഫ്ളവേഴ്‌സ് കോപ്പ സിസിഎല്‍ ക്രിക്കറ്റ് 8,9 തീയ്യതികളില്‍
Mar 5, 2014, 18:30 IST
കാസര്‍കോട്: മതസൗഹാര്‍ദം വിളിച്ചോതിക്കൊണ്ട് നടക്കുന്ന വിദ്യാനഗര്‍ കോപ്പ ഫ്ളവേഴ്‌സ് ക്ലബ് സംഘടിപ്പിക്കുന്ന സിസിഎല്‍ ക്രിക്കറ്റ് ടുര്‍ണമെന്റ്- കോപ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് 8, 9 തീയതികളില്‍ നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്ലബ്ബിന്റെ എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. എട്ടിന് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് സമ്മാനദാനം നിര്‍വഹിക്കും.
യുവാക്കളുടെ അലസതയും ഒറ്റപ്പെടലും മറ്റും ഒഴിവാക്കി ഐക്യത്തോടെ പ്രവര്‍ത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് വരുന്നത്. മതസൗഹാര്‍ദം നിലനിര്‍ത്തി ശാന്തിയും സമാധാനവും ഉറപ്പാക്കുക എന്ന ലക്ഷ്യവും ഈ സൗഹൃദ ക്രിക്കറ്റ് ടൂര്‍ണമെന്റിനുണ്ട്. റെസിഡന്‍സ് അസോസിയേഷന്റെ പിന്തുണയും ടൂര്‍ണമെന്റിന് കിട്ടുന്നുണ്ട്.
ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം നിര്‍വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുര്‍ റഹ്മാന്‍ പുതിയേടത്ത്, ക്ലബ്ബ് ഭാരവാഹികളായ കെ.എ അഹമ്മദലി, ആസിഫ് കോപ്പ, കെ.എ ഷൗക്കത്തലി, അബ്ദുല്‍ ഹമീദ് കോപ്പ, ഇ.കെ ഹനീഫ്, ബി.എസ് മജീദ്, സമദ് കെ.എം, അബ്ദുര്‍ റഹ്മാന്‍ കെ.എ എന്നിവര്‍ പങ്കെടുത്തു.
ക്ലബ്ബിന്റെ എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. എട്ടിന് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന മത്സരം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് സമ്മാനദാനം നിര്‍വഹിക്കും.
ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം നിര്‍വഹിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് അബ്ദുര്‍ റഹ്മാന്‍ പുതിയേടത്ത്, ക്ലബ്ബ് ഭാരവാഹികളായ കെ.എ അഹമ്മദലി, ആസിഫ് കോപ്പ, കെ.എ ഷൗക്കത്തലി, അബ്ദുല്‍ ഹമീദ് കോപ്പ, ഇ.കെ ഹനീഫ്, ബി.എസ് മജീദ്, സമദ് കെ.എം, അബ്ദുര്‍ റഹ്മാന്‍ കെ.എ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Press meet, Cricket Tournament, Kerala, Sports, Vidya Nagar, Koppa Arts and Sports Club, CCL.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍