ഫില്ലി കെപിഎല്ലിന് 24ന് തുടക്കം; 32 ടീമുകള്‍ ഏറ്റുമുട്ടും
Apr 22, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 22/04/2015) ക്രിക്കറ്റ് പ്രേമികള്‍ക്ക് വിസ്മയം ഒരുക്കിക്കൊണ്ട് മൂന്നു ദിവസങ്ങളിലായി കാസര്‍കോട് പള്ളം ഫില്ലി ഗ്രൗണ്ടില്‍ ഇലവന്‍ അണ്ടര്‍ ആം ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കാസര്‍കോടിന്റെ ചരിത്രത്തില്‍ ആദ്യമായി രണ്ടു രാത്രിയും ഒരു പകലുമായി നടത്തുന്ന ക്രിക്കറ്റ് പ്രിമിയര്‍ ലീഗില്‍ കാസര്‍കോട്ടെ പ്രഗല്‍ഭരായ 32 കെപിഎല്‍ ടീമുകള്‍ ഏറ്റുമട്ടും. 24, 25 തീയ്യതികളില്‍ വൈകീട്ട് ആറു മണിക്ക് കളി തുടങ്ങും. സെമി ഫൈനലും ഫൈനലും 26 ന് വൈകീട്ട് നടക്കും.
മൂന്ന് ദിസങ്ങളിലായി നടക്കുന്ന മത്സരം ലോകത്തിന്റെ നാനാ ഭാഗങ്ങളിലുള്ളവര്‍ക്ക് മൊബൈലിലൂടെ വീക്ഷിക്കാം. ലൈവ് സ്‌കോര്‍ ബോര്‍ഡ്, സ്‌പോര്‍ട്ട് റിപ്ലേ, തേര്‍ഡ് അമ്പയര്‍ ഫെസിലിറ്റി, ലൈവ് സ്‌ക്രീനിംഗ്, ലൈവ് മാച്ച് സ്ട്രീമിംഗ് തുടങ്ങിയവ ടൂര്‍ണമെന്റിന്റെ പ്രതേകതയാണ്. സ്ലോ മോഷന്‍ ലൈവ് ടെലികാസ്റ്റ് എന്നിവയും തേര്‍ഡ് അമ്പയര്‍ സിസ്റ്റം ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ ലൈവ് സ്‌ക്രീനില്‍ കാണാം. 50,000 വാട്‌സ് ലൈറ്റാണ്് ഇതിന്ന് സജ്ജീകരിച്ചിരിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഫില്ലി കെപിഎല്‍ ചെയര്‍മാന്‍ എ.എം. ഹാരിസ് നെല്ലിക്കുന്ന്, കണ്‍വീനര്‍ യൂസിഫ് മിസ്ബ, വൈസ് ചെയര്‍മാന്‍ അല്‍താഫ്, പബ്ലിസിറ്റി ചെയര്‍മാന്‍ ശാഫി തെരുവത്ത്, ഹനീഫ കട്ടപ്പണി, സലിം പാദാര്‍, താജുദ്ദീന്‍, നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Cricket Tournament, Sports, Kasaragod, Kerala, Press Conference, KPL, Filli Cup KPL, Kasaragod Premier League