തെരെഞ്ഞെടുപ്പ് ആരവങ്ങള്‍ക്കിടയില്‍ എരിയാലില്‍ ക്രിക്കറ്റ് ലഹരി
May 5, 2016, 14:30 IST
എരിയാല്‍: (www.kasargodvartha.com 05.05.2016) കേരളം നിയമസഭാ തെരെഞ്ഞെടുപ്പിന്റെ ചൂടിലമരുമ്പോള്‍ എരിയാലില്‍ ക്രിക്കറ്റ് ലഹരി. ഇപ്പോള്‍ ഒരു മാസത്തോളമായി പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കളിക്കുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ യുവാക്കള്‍. എരിയാലിലെ അണ്ടര്‍ ആം കളിക്കാരെ 10 ഫ്രാഞ്ചൈസിയുടെ കീഴില്‍ അണിനിരത്തി 10 ടീമുകളാക്കി ലീഗ് അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം.
വീറും വാശിയും കൊണ്ട് ശ്രദ്ധേയമായ ലേലത്തിലൂടെയാണ് ടീം കളിക്കാരെ സജ്ജരാക്കിയത്. എരിയാല്‍ യൂത്ത് കള്‍ചറല്‍ സെന്റര്‍ (ഇ വൈ സി സി) ആണ് മത്സരം സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മത്സരം ആരംഭിക്കും. വിജയികള്‍ക്ക് സ്ഥിരം ട്രോഫിക്ക് പുറമെ യഥാക്രമം 25000, 15000, എന്നിങ്ങനെ ക്യാഷ് അവാര്‍ഡും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
സ്‌പൈക് ഫൈറ്റേഴ്‌സ്, ഒഫണ്ടേര്‍സ്, ചെമ്മു വാരിയേര്‍സ്, കരിബീന്‍സ്, എച്ച് അറ്റാക്ക്, 7 ഹിറ്റേര്‍സ്, ടക്കര്‍ ലയണ്‍സ്, ബോള്‍ ബന്നേര്‍സ്, ടീം ഔട്ട് സൈഡേര്‍സ്, റീയല്‍ ചാമ്പ്യന്‍സ് എന്നീ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. ടീം മാനേജ്‌മെന്റുകള്‍ അവരുടെ ടീമിന്റെ പ്രചരണത്തിനായി എരിയാല്‍ ടൗണില്‍ കൂറ്റല്‍ ഫ്‌ളക്‌സുകളും സ്ഥാപിച്ചിരിക്കുകയാണ്.
ടൂര്‍ണമെന്റിന്റെ മുന്നോടിയായി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ബാന്‍ഡ് മേളയുടെ അകമ്പടിയോടെ വിളംബര ജാഥയും നടക്കും.
Keywords : Election 2016, Eriyal, Cricket Tournament, Sports, EYCC Eriyal.