കിംഗ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ജഴ്സി പ്രകാശനം ചെയ്തു
Dec 11, 2015, 10:34 IST
എരിയപ്പാടി:(www.kasargodvartha.com 11/12/2015) കിംഗ് സ്റ്റാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് എരിയപ്പാടിയുടെ ജഴ്സി ജി.സി.സി ട്രഷറര്‍ ഹാഷിം സി.എം, ക്ലബ്ബ് സെക്രട്ടറി സിദ്ദീഖ് പി.എയ്ക്ക് നല്കി പ്രകാശനം ചെയ്തു. ജി.സി.സി വൈസ് പ്രസിഡണ്ട് മമ്മിഞ്ഞി പി.എ, ജി.സി.സി അംഗം സത്താര്‍ അക്കര, സജ്ജാദ്, മെമ്പര്‍മാരായ അന്തു പാടി, സമീര്‍, ഹനീഫ എരിയപ്പാടി, ബാസിത്ത്, അഷ്കര്‍, മഷ്ഹൂദ്, ശരീഫ് പാടി, ഖാദര്‍ പാടി, ഫായിസ്, നിസാര്‍ എന്നിവര്‍ പങ്കെടുത്തു.