city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Expat Football | ആവേശം പകർന്ന് പ്രവാസി ചാമ്പ്യൻസ് ട്രോഫി; ചാംസ് സബീൻ എഫ് സിക്ക് കിരീടം

Expat Champions Trophy football tournament winners in Jeddah
Photo: Arranged

● അംലാക്ക് ആരോ ടാലൻറ് ടീൻസ് ജൂനിയർ അക്കാദമി ചാമ്പ്യന്മായായും, ജിദ്ദാ ഫ്രൈഡേ എഫ്‌സി വെറ്ററൻസ് ചാമ്പ്യന്മാരായും തിരഞ്ഞെടുക്കപ്പെട്ടു.
● സബീൻ എഫ് സിക്ക് വേണ്ടി സഹീർ (2 ), റമീഫ്, ജാവിദ് എന്നിവരാണ് ഗോളുകൾ നേടിയത്. 
● ജൂനിയർ വിഭാഗത്തിൽ അംലാക് ആരോ ടാലൻറ് ടീൻസ് ജേതാക്കളായി
● മുഖ്യ സ്പോൺസർക്കുള്ള ഉപഹാരം അബീർ എക്സ്പ്രസ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി. 

ജിദ്ദ: (KasargodVartha) പ്രവാസി വെൽഫെയർ സൗദി അറേബ്യ വെസ്റ്റേൺ പ്രൊവിൻസ് പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചകളിലായി ജിദ്ദ വസീരിയ സ്റ്റേഡിയത്തിൽ നടന്നു വന്നിരുന്ന അബീർ എക്സ്‌പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ചാംസ് സബീൻ എഫ് സി ചാമ്പ്യന്മാരായി. അംലാക്ക് ആരോ ടാലൻറ് ടീൻസ് ജൂനിയർ അക്കാദമി ചാമ്പ്യന്മായായും, ജിദ്ദാ ഫ്രൈഡേ എഫ്‌സി വെറ്ററൻസ് ചാമ്പ്യന്മാരായും തിരഞ്ഞെടുക്കപ്പെട്ടു.

ഫൈനലിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് അബീർ ഡക്സോപാക്ക് ബ്ലാസ്റ്റേഴ്‌സ് എഫ് സിയെയാണ് സബീൻ എഫ് സി പരാജയപ്പെടുത്തിയത്. സബീൻ എഫ് സിക്ക് വേണ്ടി സഹീർ (2 ), റമീഫ്, ജാവിദ് എന്നിവരാണ് ഗോളുകൾ നേടിയത്. മധ്യനിരയിൽ സഹീറിന്റെ നേതൃത്വത്തിൽ നെയ്തെടുത്ത കൃത്യതയും മൂർച്ഛയേറിയതുമായ മുന്നേറ്റങ്ങളിൽ നിന്നും കിട്ടിയ പന്തുകളുമായി സബീൻ എഫ് സി മുന്നേറ്റ നിരയുടെ കുന്തമുനകളായ റമീഫും ജാവേദും തുടക്കം മുതൽ ആക്രമിച്ചു കളിച്ചപ്പോൾ ക്യാപ്റ്റൻ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് എഫ് സി പ്രതിരോധ നിരയും ഗോൾ കീപ്പർ അജ്‌മലും പല തവണ പരീക്ഷിക്കപ്പെട്ടു. 

തുടർ ആക്രമണങ്ങൾക്കൊടുവിൽ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന്റെ ലീഡെടുക്കാനും സബീൻ എഫ് സിക്കായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സബീൻ എഫ് സി ഗോൾമുഖത്തേക്ക് ഫാസിലിന്റെയും മുനവറിന്റെയും നേതൃത്വത്തിൽ തുടർച്ചയായി ആക്രമിച്ചു കയറി ബ്ലാസ്റ്റേഴ്‌സ് എഫ് സി മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമം നടത്തിയെങ്കിലും അപ്രതീക്ഷിതമായി ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു സഹീർ വീണ്ടും സബീൻ എഫ് സി ക്ക് വിജയവും പ്രവാസി ചാമ്പ്യൻസ് ട്രോഫി കിരീടവും ഉറപ്പിച്ചു. 

ഒരു ഗോൾ നേടുകയും മറ്റു രണ്ടു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ജാവെദ് ആണ് ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ. ടൂര്ണമെന്റിലുടനീളം സബീൻ എഫ് സിക്ക് വേണ്ടി ഉജ്വല പ്രകടനം കാഴ്ചവെച്ച സഹീർ ആണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ ഫാസിൽ മികച്ച മിഡ്‌ ഫീൽഡർ ആയും സബീൻ എഫ് സിയുടെ അൻസിൽ റഹ്മാൻ മികച്ച ഡിഫൻഡർ ആയും നിഹാൽ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എട്ട് പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ സീനിയർ ഡിവിഷൻ വിഭാഗത്തിൽ ഏറ്റുമുട്ടിയത്. 

സിഫിനു കീഴിൽ റെജിസ്റ്റർ ചെയ്തിട്ടുള്ള നാല് ജൂനിയർ അക്കാഡമി ടീമുകൾ പങ്കെടുത്ത ജൂനിയർ (അണ്ടർ '17) വിഭാഗത്തിൽ അംലാക് ആരോ ടാലെന്റ്റ് ടീൻസ് ജേതാക്കളായി. ഫൈനലിൽ ടൈ ബ്രേക്കറിലൂടെ സ്പോർട്ടിങ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയായിരുന്നു ടാലെന്റ്റ് ടീൻസിന്റെ വിജയം. ടൈ ബ്രേക്കറിൽ സ്പോർട്ടിങ് യുണൈറ്റഡിന്റെ രണ്ടു കിക്കുകൾ തടഞ്ഞിട്ട് ടാലെന്റ്റ് ടീൻസ് ഗോൾകീപ്പർ മാസിൻ ആണ് മാൻ ഓഫ് ദി മാച്ച്. 

ടാലെന്റ്റ് ടീൻസിന്റെ മുഹമ്മദ് ഷിഹാൻ ടൂർണമെന്റിലെ മികച്ച ജൂനിയർ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സ്പോർട്ടിങ് യുണൈറ്റഡിന്റെ മുആദ്‌ ഷബീർ അലി മികച്ച ഗോൾ കീപ്പറായും മുഹമ്മദ് സഹം മികച്ച മിഡ് ഫീൽഡർ ആയും ടാലന്റ്റ് ടീൻസിന്റെ മുഹമ്മദ് സലിം മികച്ച ഡിഫൻഡർ ആയും തിരഞ്ഞടുക്കപ്പെട്ടു.
വെറ്ററൻസ് വിഭാഗത്തിൽ ജിദ്ദാ ഫ്രൈഡേ എഫ്‌സിയുടെ ശുഹൈബിന്റെ മികച്ച ഗോൾകീപ്പറായും, ജസീർ തറയിലിനെ ടൂർണമെൻറിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുത്തു.

ജിദ്ദയിലെ സൗദി ഇന്ത്യൻ ഫുട്‍ബോൾ ഫോറം ഭാരവാഹികളും, പൗര പ്രമുഖരും, പ്രവാസി വെൽഫെയർ നേതാക്കളും കളിക്കാരുമായി പരിചയപ്പെട്ടു. വൻദാൻ അബൂ ഗാസി മുഖ്യാതിഥിയായിരുന്നു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, സിഫ് സീനിയർ വൈസ്പ്രസിഡൻറ് സലീം മമ്പാട്, അബീർ എക്പ്രസ്സ് ക്ലിനിക് ഡോ. മുർഷിദ് എന്നിവർ വിന്നേഴ്‌സിനുള്ള ട്രോഫികളും, പ്രവാസി വെൽഫെയർ വെസ്‌റ്റേൺ പ്രോവിൻസ് പ്രസിഡൻറ് ഉമർ പാലോട്, അബ്ദുൾറഹ്‌മാൻ (ഗ്ലോബ്‌വിൻ), ജാഫർ പുളിക്കൽ (അൽഹയാ യുണൈറ്റഡ്) എന്നിവർ റണ്ണർ അപ്പായ ടീമുകൾക്കുള്ള ട്രോഫികളും വിതരണം ചെയ്തു.

കൂടാതെ, ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), അയ്യൂബ് മുസ്ലിയാരകത്ത് (സിഫ്), നിസാം പാപ്പറ്റ (സിഫ്), അബു കട്ടുപ്പാറ (സിഫ്), കുഞ്ഞാലി (അബീർ എക്പ്രസ്സ്), യൂസുഫലി പരപ്പൻ (പ്രവാസി വെൽഫെയർ), സുഹ്‌റ ബഷീർ (പ്രവാസി വെൽഫെയർ), സി.എച്ച് ബഷീർ (പ്രവാസി വെൽഫെയർ), നജ്‌മുദ്ദീൻ അമ്പലങ്ങാടൻ (തനിമ), സാദിഖലി തുവ്വൂർ (ഗൾഫ് മാധ്യമം), ഷാഫി കെ.എം,  നാസർ ഫറോക്ക്, സലാം കാളികാവ്, സമീർ നദ്‌വി, മുഹമ്മദലി പട്ടാമ്പി, അനീസ് കെ.എം, റാഫി ബീമാപള്ളി, തമീം അബ്ദുല്ല, ഫാസിൽ തയ്യിൽ, ഹഫീദ് മിശ്കഹ്, മുശീർ മുഹമ്മദ്, സമീർ പാലക്കാടൻ, അറഫാത്ത്, സാലിഹ്, ഷറഫുദ്ദീൻ, അബ്ദുൽവഹാബ്, എന്നിവർ വിവിധ വ്യക്തിഗത ട്രോഫികളും മെഡലുകളും വിതരണം ചെയ്‌തു.

മുഖ്യ സ്പോൺസർക്കുള്ള ഉപഹാരം അബീർ എക്സ്പ്രസ്സ് പ്രതിനിധികൾ ഏറ്റുവാങ്ങി. കൂടാതെ സിഫ് ടെക്നിക്കൽ ടീം അംഗങ്ങളായ ഷഫീഖ് പട്ടാമ്പി, അബ്ദുൽ ഫത്താഹ്, നിഷാദ് മക്കരപ്പറമ്പ്, കെസി ബഷീർ, ഷബീറലി ലവ, കെസി ശരീഫ് തുടങ്ങി, ഹാരിസ്ബാബു മമ്പാട് (മെഡിക്കൽ), ആദം കബീർ (അനൗൺസ്‌മെൻറ്), മുഹമ്മദ് ഇസ്‌ഹാഖ്‌ (ടെക്‌നിക്കൽ കമ്മറ്റി), എന്നിവർക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്‌തു. ജനറൽ കൺവീനർ അബ്ദുസുബ്ഹാൻ, യൂസുഫലി കൂട്ടിൽ, തൻവീർ അബ്ദുല്ല, ഉസാമ ഫറോക്ക്, മുഹമ്മദ് നിസാർ, അബ്ഷീർ വളപട്ടണം, സിസ്റ്റർ സലീഖത്ത്, അജ്‌മൽ അബ്ദുൽ ഗഫൂർ തുടങ്ങിയവരാണ് വിവിധ ടൂർണമെൻറ് കമ്മറ്റികൾക്ക് നേത്യത്വം നൽകിയത്.

#ExpatFootball #SabineFC #FootballTournament #JeddahNews #ExpatChampionsTrophy #SaudiFootball #KasargodVartha

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia