ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: ആം ആദ്മി പാര്‍ട്ടി
Feb 4, 2015, 14:30 IST
കാസര്‍കോട്: (www.kasargodvartha.com 04/02/2015) അനേകമായിരം താരങ്ങള്‍ ഉണ്ടായിട്ട് പോലും ഒരു അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയം പോലും ഇത് വരെ തുടങ്ങാന്‍ കഴിയാത്ത കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലയിലെ കായിക താരങ്ങളുടെ കഴിവിനെ കാണാത്ത രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. ദേശീയ - സംസ്ഥാന ഫുട്ബോള്‍, കബഡി, വോളിബോള്‍ താരങ്ങളെല്ലാം നാട്ടിന് പുറത്തുള്ള ഗ്രൗണ്ടുകളില്‍ പരിശീലനം നടത്തി സംസ്ഥാന, ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കേണ്ട അവസ്ഥയാണ്. ഈ താരങ്ങളുടെയെല്ലാം കഴിവുകളെ അധികൃതര്‍ കാണാതെ പോകരുത്.
കേരളം ആഥിത്യമരുളുന്ന നാഷണല്‍ ഗെയിംസില്‍ കാസര്‍കോട് ജില്ലയിലേക്ക് ഒരു മത്സരം പോലും കൊണ്ടുവരാന്‍ സാധിക്കാത്ത ഇവിടത്തെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അനാസ്ഥ പകല്‍ പോലെ വ്യക്തമാണ്. നമ്മുടെ ജില്ലയിലെ പ്രധാന ഇനമായ കബഡിയെ പോലും ജില്ലയിലെ ജനങ്ങള്‍ക്ക് കാണാനുള്ള അവസരം അധികൃതര്‍ നഷ്ടപ്പെടുത്തി.
മലയോര മേഖലയിലെ കായിക താരങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ പരിശീലനം നല്കിയാല് ജില്ലയില്‍ നിന്ന് അത്ലറ്റിക്സിലും ബാസ്ക്കറ്റ് ബോളിലും, വോളിബോളിലും മറ്റു കായിക ഇന മത്സരങ്ങളിലും അനേക താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ കഴിയും. ഇതിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കണം.
കാലാകാലങ്ങളിലായി ചിലര്‍ സ്വന്തം കൈപിടിയില്‍ ഒതുക്കി നടത്തികൊണ്ടു പോകുന്ന അസോസിയേഷനുകളാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 26 അസോസിയേഷനിലും കൂടുതലായി ഉള്ളത്. പല അസോസിയേഷനുകളും ജില്ലാ ചാമ്പ്യന്‍ഷിപ്പോ മറ്റു മത്സരങ്ങളോ നടത്താതെയാണ് വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തുപോകുന്നത്.
ധാരാളം തരിശ് ഭൂമി ഉണ്ടായിട്ട് പോലും ഒരു സ്റ്റേഡിയം ഇന്നുവരെ സ്വന്തമായി ഉണ്ടാക്കാന്‍ പറ്റാത്ത ഇവിടത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ ഇനിയെങ്കിലും ജില്ലയിലെ സ്പോര്‍ട്സ് മേഖലയുടെ വളര്‍ച്ചയ്ക്ക് ആരോഗ്യകരമായ പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡണ്ട് രവീന്ദ്ര കണ്ണങ്കൈ, സെക്രട്ടറി മുഹമ്മദ് അലി ഫത്താഹ്, ജോസഫ് ഐസക് എന്നിവര്‍ പ്രസംഗിച്ചു. അഷറഫ് ഉപ്പള സ്വാഗതവും, എ.പി രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Sports, Football, Sports Council, AAP.