ലോക്ഡൗൺ ഇളവുകൾ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് ജില്ലാ ഭരണകൂടം; 'നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് നിയമ പ്രകാരം കുറ്റകരം'
Jun 24, 2021, 19:09 IST
കാസർകോട്: (www.kasargodvartha.com 24.06.2021) സംസ്ഥാന സര്‍കാറിന്റെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് കൊറോണ ഐ ഇ സി കോര്‍ഡിനേഷന്‍ കമിറ്റി യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ പലയിടത്തും ഫുട്‌ബോള്‍ കളി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരസ്പര സമ്പര്‍ക്കമില്ലാതെയുള്ള കായിക പരിശീലനത്തിനാണ് സര്‍കാര്‍ അനുമതിയുള്ളത്.
ഫുട്‌ബോള്‍ അടക്കമുള്ളവ പാടില്ലെന്ന് സര്‍കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പെടെ കളികള്‍ നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പകര്‍ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും കലക്ടർ അറിയിച്ചു.
എ ഡി എം അതുല്‍ എസ് നാഥ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ലത്വീഫ്, ഡപ്യൂടി മാസ് മീഡിയ ഓഫീസര്‍ സയന എസ്, മാഷ് ജില്ലാ കോര്‍ഡിനേറ്റര്‍ പി ദിലീപ് കുമാര്‍, മാഷ് കോര്‍ഡിനേറ്റര്‍ പി സി വിദ്യ, തുളു അകാഡെമി ചെയര്‍മാന്‍ ഉമേഷ് സാലിയാന്‍, കെ എസ് എസ് എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ഐ സി ഡി എസിലെ രജീഷ് കൃഷ്ണ, അസിസ്റ്റന്റ് എഡിറ്റര്‍ പി പി വിനീഷ്, എ ഐ ഒ ജി എന്‍ പ്രദീപ് സസംബന്ധിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Lockdown, Government, Football, Ban, Games, Sports, District Collector, Committee, Top-Headlines, District administration says playing football is not allowed under lockdown concessions.